EntertainmentNews
അമല പോളും പ്രമുഖ ഗായകനുമായി പ്രണയത്തിലെന്ന് റിപ്പോര്‍ട്ട്
നടി അമല പോളും മുംബൈ സ്വദേശിയും ഗായകനുമായ ഭവ്നീന്ദര്‍ സിംഗും തമ്മില്‍ പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ട്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഗായകന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള്‍ പ്രചരിച്ചത്.
തന്റെ ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ട ആളെക്കുറിച്ച് ഒരു അഭിമുഖത്തില്‍ അമല പറഞ്ഞിരുന്നു. ആടൈ എന്ന ചിത്രം തിരഞ്ഞെടുത്തത് അയാളുമായി ചര്‍ച്ച ചെയ്തിട്ടാണെന്നും അമല പറഞ്ഞിരുന്നു. എന്നാല്‍ സിനിമയുമായി അദ്ദേഹത്തിന് ബന്ധമില്ലെന്നും തങ്ങള്‍ പ്രണയത്തിലാണെന്നും അന്ന് അമല വ്യക്തമാക്കുകയും ചെയ്തിരുന്നു.
അടുത്തിടെയാണ് അമലയുടെ ആദ്യ ഭര്‍ത്താവും സംവിധായകനുമായ എ. എല്‍ വിജയ് വിവാഹിതനായത്. മുമ്പ് നാലു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് അമല വിജയ്യെ വിവാഹം കഴിച്ചത്. പിന്നീട് ഇരുവരും വിവാഹമോചിതരാവുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News