25.5 C
Kottayam
Saturday, June 6, 2026

മലയാള സിനിമയിലെ ചില പ്രമുഖരും മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണ്; വിവരങ്ങള്‍ തരാമെന്ന് വെല്ലുവിളിച്ച് അമല്‍ ഉണ്ണിത്താന്‍

Must read

കൊച്ചി: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാനെ കുറിച്ചാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച. ബോളിവുഡ് താരങ്ങള്‍ക്കിടയിലെ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ച് പൊടിപ്പും തൊങ്ങലും വെച്ച് സമൂഹമാദ്ധ്യമങ്ങളില്‍ കഥകള്‍ അരങ്ങ് തകര്‍ക്കുകയാണ്. എന്നാല്‍ മയക്കുമരുന്ന് ഉപയോഗം ബോളിവുഡില്‍ മാത്രമല്ല മലയാള സിനിമാ മേഖലയിലുമുണ്ടെന്ന് വെളിപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് അമല്‍ ഉണ്ണിത്താന്‍ എന്ന യുവാവ്.

താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന സമയവും സ്ഥലവും തനിക്ക് കാണിച്ച് തരാന്‍ പറ്റുമെന്ന് അദ്ദേഹം പറയുന്നു. ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കാനായി പോലീസിനെ അമല്‍ വെല്ലിവിളിക്കുകയും ചെയ്യുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വെല്ലുവിളി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘എന്തുകൊണ്ടാണ് എല്ലാ മാധ്യമങ്ങളും ആര്യന്‍ ഖാനെ പിന്തുടരുന്നത് എന്ന് ആശ്ചര്യപ്പെടുന്നു, ഈ മയക്കുമരുന്ന് ഉപയോഗം ബോളിവുഡ് ഇന്‍ഡസ്ട്രിയില്‍ മാത്രമല്ല, മലയാള സിനിമാ വ്യവസായത്തിലുമുണ്ട്. ശരിയായ അന്വേഷണം നടക്കുകയാണെങ്കില്‍, നിരവധി അഭിനേതാക്കള്‍, സംവിധായകര്‍, നിര്‍മ്മാതാക്കള്‍ പിന്നെ മറ്റു സിനിമ പ്രവര്‍ത്തകര്‍ മയക്കുമരുന്ന് ഉപയോഗത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പകല്‍ പോലെ സത്യമാണ്’.

- Advertisement -

‘ആവര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന സ്ഥലവും സമയവും എനിക്ക് പൊലീസിന് നല്‍കാന്‍ കഴിയും. അത് അന്വേഷിക്കാന്‍ ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു. സിനിമ മേഖലയില്‍ മാത്രമല്ല നമുക്ക് ചുറ്റുമുള്ള നിരവധി ചെറുപ്പക്കാര്‍ മയക്കുമരുന്നിന് അടിമകളാണ്, അവര്‍ കൈയോടെ പിടിക്കപ്പെടുമ്പോള്‍ മാത്രമേ അത് ഒരു പ്രധാന വാര്‍ത്തയാകൂ, അല്ലാത്തപക്ഷം ഇത് തുടരും. ഒന്നുകില്‍ മയക്കുമരുന്ന് ഉപയോഗം ഒരു നിയമപരമായ കാര്യമാക്കുക അല്ലെങ്കില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന അവരെ എല്ലാവരെയും അറസ്റ്റ് ചെയ്യുക’.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week