ഇടുക്കി: ചെറുതോണിയില്‍ ബൈക്കും സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ചുരുളി ആല്‍പ്പാറ സ്വദേശി അമല്‍ ടോം (18) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ തങ്കമണി സ്വദേശി അമല്‍ പീറ്റര്‍ ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ചെറുതോണി പാലത്തിനു സമീപം വെച്ചായിരുന്നു അപകടം. ഇന്നലെ രാത്രി 12.30നായിരുന്നു അപകടം. ബൈക്കും സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അമല്‍ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


