24 C
Kottayam
Tuesday, November 26, 2024

ഭീഷ്മപര്‍വത്തിലെ തരംഗമായ ‘ചാമ്പിക്കോ’ ഡയലോഗ് ഉണ്ടായതു എങ്ങനെ; വെളിപ്പെടുത്തി അമല്‍ നീരദ്..!

Must read

കൊച്ചി:മെഗാ സ്റ്റാര്‍ മമ്മൂട്ടി നായകനായ ഭീഷ്മ പര്‍വ്വം എന്ന ചിത്രം ഈ കഴിഞ്ഞ മാര്‍ച്ചില്‍ ആണ് റിലീസ് ചെയ്തത്. അമല്‍ നീരദ് നിര്‍മ്മിച്ച്, സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് അദ്ദേഹവും നവാഗതനായ ദേവദത് ഷാജിയും ചേര്‍ന്നാണ്. ഈ ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രമായ മൈക്കിള്‍ പറയുന്ന ചാമ്പിക്കോ എന്ന ഡയലോഗ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്.

കുടുംബാംഗങ്ങളോടൊപ്പം ഗ്രൂപ്പ് ഫോട്ടോ എടുക്കാനിരിക്കുന്ന മമ്മൂട്ടിയുടെ സ്‌റ്റൈലിഷ് പെര്‍ഫോമന്‍സ് അനുകരിക്കാന്‍ യുവതലമുറയും മുതിര്‍ന്ന തലമുറയും എല്ലാം ഇപ്പോള്‍ സോഷ്യല്‍ മീഡയയില്‍ മത്സരിക്കുകയാണ്. നേരത്തെ വന്നിരിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് നടുവിലേക്ക് ഒടുവില്‍ മമ്മൂട്ടി വന്നിരുന്നിട്ടു ഫോട്ടോഗ്രാഫറോട് ചാമ്പിക്കോ എന്ന് കൈയുയര്‍ത്തി പറയുന്നതാണ് വൈറലായി മാറിയ ആ സീന്‍. അതിലെ ചാമ്പിക്കോ എന്ന ഡയലോഗ് എങ്ങനെ വന്നതാണ് ഒരു അഭിമുഖത്തിലാണ് അമല്‍ നീരദ് വെളിപ്പെടുത്തിയത്.

ശരിക്കും സ്‌ക്രിപ്റ്റില്‍ ഉള്ള ഒരു ഡയലോഗായിരുന്നില്ല അതെന്നും, ഷൂട്ടിംഗ് സമയത്തു തനിക്കു തോന്നിയ ഒരു ഇംപ്രവൈസേഷനാണ് അതെന്നും അമല്‍ നീരദ് പറയുന്നു. മമ്മുക്കയോട് അത് പറഞ്ഞപ്പോള്‍ അദ്ദേഹം അതങ്ങു ചെയ്തു എന്നും അമല്‍ പറഞ്ഞു. സംഘട്ടന രംഗവും ഫോട്ടോയെടുപ്പും കട്ട് ചെയ്ത് കാണിക്കുന്ന രംഗമാണ് അത്.

അപ്പുറത്തു ചാമ്പുകയാണ് എന്നും, അതിനെ ഇപ്പുറത്ത് ഫോട്ടോയെടുപ്പുമായി കണക്ട് ചെയ്തപ്പോള്‍ മാച്ചായി വന്നത് ആണെന്നും അമല്‍ നീരദ് വിശദീകരിക്കുന്നു. ചാമ്പിക്കോ എന്നത് വളരെ പഴയ ഒരു പ്രയോഗമാണ് എന്നും താനൊക്കെ എറണാകുളം മഹാരാജാസില്‍ പഠിക്കുമ്പോള്‍ പൊതുവെ പറഞ്ഞിരുന്ന ഡയലോഗാണത് എന്നും അമല്‍ നീരദ് പറഞ്ഞു. ചാമ്പിക്കോ പ്രയോഗത്തിന് ഇത്രയും റീച്ച് പ്രതീക്ഷിച്ചിരുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

മാര്‍ച്ച് മൂന്നിന് തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം ഏപ്രില്‍ ഒന്ന് മുതല്‍ ഹേട്സ്റ്റാറിലും സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. ഈ അവസരത്തില്‍ ചിത്രം വിജയകരമാക്കിയ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി രംഗത്തെത്തിയിരുന്നു.

‘ഭീഷ്മപര്‍വ്വം ഒരു വലിയ വിജയമാക്കി തീര്‍ത്ത എല്ലാം പ്രേക്ഷകര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. അന്നേ ഞാന്‍ പറഞ്ഞതാണല്ലോ ഒരു ടിക്കറ്റ് എടുക്കാന്‍. ടിക്കറ്റ് എടുക്കാത്തവര്‍ക്ക് കാണാന്‍ ഹോട്സ്റ്റാറില്‍ പടം വന്നിട്ടുണ്ട്. കാണാത്തവര്‍ക്ക് കാണാം. കണ്ടവര്‍ക്ക് വീണ്ടും കാണാം’, എന്നാണ് ഹോട്സ്റ്റാര്‍ പുറത്തിറക്കിയ വീഡിയോയില്‍ മമ്മൂട്ടി പറഞ്ഞത്.

റിലീസ് ദിവസം മുതല്‍ ബോക്‌സ് ഓഫീസില്‍ മികച്ച പ്രതികരണം നേടിയ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംനേടിയിരുന്നു. തിയേറ്ററില്‍ നിന്നും, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളില്‍ നിന്നും മറ്റ് റൈറ്റുകളില്‍ നിന്നും ലോകമെമ്പാടുനിന്നും ആകെ 120 കോടിയാണ് ഭീഷ്മ പര്‍വ്വം നേടിയത്. പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ രമേശ് ബാലയാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാള ചിത്രമായിരിക്കുകയാണ് ഭീഷ്മ പര്‍വ്വം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ഒപ്പം ഇരുന്ന് മദ്യപിച്ചു; ഡംബൽ കൊണ്ട്‌ തലയ്ക്ക് പലവട്ടം അടിച്ചു; ജെയ്സിയെ സുഹൃത്തുക്കൾ കൊലപ്പെടുത്തിയത് അതിക്രൂരമായി

കൊച്ചി: കളമശ്ശേരിയിലെ അപ്പാർട്ട്മെന്‍റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകാരിയായ ജെയ്സി എബ്രഹാമിനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോലീസ്. ജെയ്സിയുടെ സുഹൃത്തുക്കളായ ഇൻഫോപാർക്ക് ജീവനക്കാരൻ ഗിരീഷ് ബാബു സുഹൃത്ത് ഖദീജ എന്നിവരാണ് അറസ്റ്റിലായത്. സിസിടിവി...

ഐപിഎല്ലിലെ പ്രായം കുറഞ്ഞ കോടീശ്വരൻ! വൈഭവ് സൂര്യവൻശി ഇനി സഞ്ജുവിന്‍റെ ഒപ്പം

ജിദ്ദ: ഐപിഎല്‍ താരലേലത്തില്‍ കൗമാര താരം വൈഭവ് സൂര്യവന്‍ശിയെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവിനെ ഡല്‍ഹി ക്യാപിറ്റല്‍സുമായുള്ള വാശിയേറിയ ലേലം വിളിക്കൊടുവില്‍ 1.10 കോടി നല്‍കിയാണ്...

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക് !ഐസിഎസ്ഇ, ഐഎസ്‍സി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഐസിഎസ്ഇ, ഐഎസ്‍സി ബോര്‍ഡ് പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ 2025 ഫെബ്രുവരി 18 മുതൽ മാർച്ച് 27 വരെയായിരിക്കും നടക്കുക. ഐഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ 2025 ഫെബ്രുവരി...

കല്ല് കൊണ്ട് വാതിൽ തക‍ർത്ത് നാലംഗ സംഘം,വീടിനുള്ളിൽ നിന്ന് നിലവിളി; കുറുവാ സംഘമോ ? വ്യക്തത വരുത്തി പോലീസ്

ആലപ്പുഴ: കുറുവാ സംഘത്തിന്റെ ആക്രമണം എന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രചരിക്കുന്ന സിസിടിവി ദൃശ്യത്തിന്റെ വീഡിയോയില്‍ തന്നെ കൃത്യമായി ജൂണ്‍ ആറ് എന്ന...

പ്രധാനമന്ത്രിയെ വീണ്ടും കാണും ; കേന്ദ്രം ആളുകളെ പറ്റിക്കുന്നുവെന്ന് മുഖ്യമന്ത്രി

കണ്ണൂർ: വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതിയിൽ കേന്ദ്രം ആളുകളെ പറ്റിക്കുന്ന നിലപാട് സ്വീകരിക്കുകയാണെന്നും വീണ്ടും പ്രധാനമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ കൂത്തുപറമ്പ് രക്തസാക്ഷി...

Popular this week