26 C
Kottayam
Saturday, June 6, 2026

അജ്മീറിൽ സാഹസികമായി പ്രതികളെ പിടിച്ച ആലുവാ സ്ക്വാഡിന് ഗുഡ് സർവീസ് എൻട്രി, പ്രശംസാപത്രം സമ്മാനിച്ചു

Must read

കൊച്ചി: ആലുവയിലെ ഇരട്ട കവർച്ചാ കേസ് പ്രതികളെ അജ്മീറിൽ ചെന്ന് സാഹസികമായി പിടികൂടിയ പൊലീസ് സ്‌ക്വാഡ് അംഗങ്ങൾക്ക് ഗുഡ് സർവീസ് എൻട്രി. ഉദ്യോഗസ്ഥർക്ക് എറണാകുളം റൂറൽ എസ്പി വൈഭവ് സക്സേന പ്രശംസാപത്രം സമ്മാനിച്ചു. അതിസാഹസികമായി പ്രതികളെ പിടികൂടിയ അനുഭവങ്ങൾ സ്ക്വാഡ് അംഗങ്ങൾ ഓർത്തെടുത്തു

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആലുവയിൽ ഇരട്ട കവർച്ച നടത്തിയ ഉത്തരാഖണ്ഡ് സ്വദേശികളായ ഡാനിഷ്, ഷഹജാദ് എന്നിവരെ അജ്മീറിൽ വച്ച് അതിസാഹസികമായി പിടികൂടിയത്. രാത്രി പൊലീസിനെ തിരിച്ചറിഞ്ഞ പ്രതികൾ നിറയൊഴിച്ചു.

അപകടത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട അന്വേഷണസംഘം പ്രതികളെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. എഎസ്പി ട്രെയിനി അഞ്ജലി ഭാവന, ഡിവൈഎസ്പി എ പ്രസാദ്, ഇൻസ്പെക്ടർ മഞ്ജു ദാസ്, എസ് ഐ എസ് എസ് ശ്രീലാൽ, സിപിഒമാരായ മനോജ് അഫ്സൽ, മാഹിൻ ഷാ, മുഹമ്മദ് അമീർ എന്നിവർക്കാണ് അംഗീകാരം

മോഷണത്തിന് രണ്ട് ദിവസം മുൻപാണ് പ്രതികൾ ആലുവയിലെത്തിയത്. പന്പ് ജംഗ്ഷന് സമീപത്ത് മുറിയെടുത്തു. ഇവർ സിം കാർഡ് എടുക്കാനായി കൊടുത്ത രേഖകൾ വ്യജമായിരുന്നുവെന്നും ഇത് ഉറപ്പിച്ചതോടെയാണ് പൊലീസ് സംഘം രാജസ്ഥാനിലേക്ക് തിരിച്ചതെന്നും റൂറൽ എസ്പി വൈഭവ് സക്സേന അറിയിച്ചു. നിലവിൽ അജ്മീറിൽ ജയിലുള്ള പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികൾ ഉടൻ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

Popular this week