KeralaNews

ഒടുവിൽ കണ്ണന്താനവും പറഞ്ഞു, ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന​വ് അം​ഗീ​ക​രി​ക്കു​ന്നു, പ്ര​ശ്ന​മ​ല്ലെ​ന്ന് പ​റ​യു​ന്നി​ല്ല

കോ​ട്ട​യം : രാ​ജ്യ​ത്തെ ഇ​ന്ധ​ന വി​ല വ​ര്‍​ധ​ന​വ് പ്ര​ശ്‌​നം ത​ന്നെ​യെ​ന്ന് മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യും ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യു​മാ​യ അ​ല്‍​ഫോ​ന്‍​സ് ക​ണ്ണ​ന്താ​നം. പെ​ട്രോ​ള്‍-​ഡീ​സ​ല്‍ വി​ല​യി​ല്‍ പ​രി​ഹാ​ര​മു​ണ്ടാ​കു​മെ​ന്നും എ​ന്നാ​ല്‍ അ​ഞ്ച് വ​ര്‍​ഷം കൊ​ണ്ട് പ​രി​ഹ​രി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന പ്ര​ശ്‌​ന​മ​ല്ലി​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന​വ് അം​ഗീ​ക​രി​ക്കു​ന്നു. ഇ​തൊ​ന്നും പ്ര​ശ്ന​മ​ല്ലെ​ന്ന് പ​റ​യു​ന്നി​ല്ല. എ​ല്ലാ പ്ര​ശ്ന​ങ്ങ​ള്‍​ക്കും ഇ​തു​വ​രെ പ​രി​ഹാ​രം ക​ണ്ടി​ട്ടി​ല്ല. കോ​ണ്‍​ഗ്ര​സും എ​ല്ലാ​വ​രും കൂ​ടി ഭ​രി​ച്ചി​ട്ട് ഇ​വി​ടെ എ​ല്ലാം കൂ​ടി കു​ള​മാ​ക്കി​യി​ട്ടി​രി​ക്കു​ക​യാ​ണ്. അ​ത് ന​മു​ക്ക് മൂ​ന്ന് വ​ര്‍​ഷം കൊ​ണ്ടോ അ​ഞ്ചു വ​ര്‍​ഷം കൊ​ണ്ടോ തീ​ര്‍​ക്കാ​ന്‍ പ​റ്റി​ല്ല.

കു​റെ അ​ടി​സ്ഥാ​ന പ്ര​ശ്ന​ങ്ങ​ള്‍​ക്കെ​ല്ലാം പ​രി​ഹാ​രം ക​ണ്ടു. ബി​സി​ന​സ് തു​ട​ങ്ങാ​നു​ള്ള അ​ന്ത​രീ​ക്ഷ​മു​ണ്ടാ​ക്കി. ഇ​നി അ​ടു​ത്ത സ്റ്റേ​ജി​ലേ​ക്ക് ന​മ്മ​ള്‍ പോ​വും. പെ​ട്രോ​ളി​ന്‍റെ വി​ല ഒ​രു പ്ര​ശ്ന​മാ​ണ്. അ​തി​ന് പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്നും ക​ണ്ണ​ന്താ​നം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button