മുഖ്യമന്ത്രിയുടെ മകൾക്ക് മാസപ്പടിയെന്ന് ആരോപണം,3 വർഷത്തിനിടെ 1.72 കോടി ലഭിച്ചെന്ന് വിവാദം,സഭയിൽ ചർച്ചയാക്കാൻ പ്രതിപക്ഷം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് ലഭിച്ച മാസപ്പടിയുമായി ബന്ധപ്പെട്ടുള്ള വിവാദം നിയമസഭയിൽ ആയുധമാക്കാൻ പ്രതിപക്ഷം. ആദായ നികുതി തർക്ക പരിഹാര ബോർഡിന്റെ കണ്ടെത്തൽ ചർച്ചയാക്കാനാണ് യുഡിഎഫ് നീക്കം.

വീണ വിജയന് 3 വർഷത്തിനിടെ 1.72 കോടി നൽകി എന്നാണ് വിവാദം. സേവനം നൽകാതെ പണം നൽകിയെന്നാണ് വിവാദമായ കണ്ടെത്തൽ. നേരത്തെയും സഭയിൽ വീണയുടെ സ്ഥാപനത്തിന്റെ ഇടപാട് ചർച്ചയായിട്ടുണ്ട്. 

സഭയുടെ ആദ്യദിനമായ ഇന്നലെ വിലക്കയറ്റമുൾപ്പെടെ ചർച്ചയായിരുന്നു. മന്ത്രി ജിആർ അനിലും പ്രതിപക്ഷ നേതാവ് വിഡി സതീശനും തമ്മിൽ വാ​ഗ്ദ്വാദങ്ങളുണ്ടായി. സപ്ലെെകോയിൽ നിന്നുള്ള സാധനങ്ങളുടെ ലഭ്യതയെക്കുറിച്ചായിരുന്നു ചർച്ച.

അതേസമയം, പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ നിയമസഭ സമ്മേളനം വെട്ടി ചുരുക്കിയേക്കും. ഇന്ന് ചേരുന്ന കാര്യോപദേശക സമിതി ഈ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കും. 24 വരെ സഭ ചേരാനായിരുന്നു മുൻ തീർരുമാനം. ഇന്നലെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സ്പീക്കറും സമ്മേളനം ചുരുക്കുന്നതിനെ കുറിച് ചർച്ച ചെയ്തിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News