‘സിപിഎം വനിതാ നേതാവിന്റെ വീട്ടില്‍ കയറിയ എംഎല്‍എയെ ഭര്‍ത്താവും നാട്ടുകാരും ചേര്‍ന്ന് പിടികൂടി’ സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്ന വാര്‍ത്തയുമായി ‘മെട്രോ വാര്‍ത്ത’ ദിനപത്രം; സോഷ്യൽ മീഡിയയിൽ ആഘോഷമാക്കി കോൺഗ്രസ് സൈബർ പോരാളികൾ

കൊച്ചി: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെട്ട ലൈംഗിക ആരോപണ വിവാദം ഇനിയും അടങ്ങിയിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ ഊരും പേരുമില്ലാതെ തുടങ്ങിയ പ്രചരണങ്ങളാണ് പിന്നീട് വലിയ വിവാദമായി വളര്‍ന്നത്. നടി പേരു പറയാതെ ആളെ ചൂണ്ടിക്കാട്ടിയപ്പോള്‍ വിവാദം ആളിക്കത്തുകയും ചെയ്തു. തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്നും രാഹുലിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെക്കേണ്ടി വരികയും ചെയ്തു. ഇതിനിടെ ഇന്ന് പുറത്തിറങ്ങിയ ‘മെട്രോ വാര്‍ത്ത’ ദിനപത്രത്തില്‍ മറ്റൊരു വിവാദ വാര്‍ത്ത കൂടി പുറത്തുവന്നു.

‘സിപിഎം വനിതാ നേതാവിന്റെ വീട്ടില്‍ കയറിയ എംഎല്‍എയെ ഭര്‍ത്താവും നാട്ടുകാരും ചേര്‍ന്ന് പിടികൂടി’ എന്ന തലക്കെട്ടിലാണ് ‘മെട്രോ വാര്‍ത്ത’ ദിനപത്രം പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് പുതിയ വിവാദം. ഇന്നിറങ്ങിയ പത്രത്തിന്റെ എറണാകുളം എഡിഷനില്‍ 11ാം പേജിലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജില്ലയിലെ ഒരു സിപിഎം എംഎല്‍എയുമായി ബന്ധപ്പെട്ടാണ് വാര്‍ത്ത.

മെട്രോ വാര്‍ത്ത നല്‍കിയ വാര്‍ത്ത ഇങ്ങനെയാണ്:

”യൂത്ത് കോണ്‍ഗ്രസ് നേതാവ് കൂടിയായ രാഹുല്‍മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായാ ലൈംഗിക ആരോപണം നിലനില്‍ക്കേ സമാനമായ വിവാദത്തില്‍ അകപ്പെട്ട് എറണാകുളം ജില്ലയില്‍ നിന്നുള്ള സിപിഎം എംഎല്‍എ. പറവൂരില്‍ പട്ടാപ്പകല്‍ സിപിഎം വനിതാ നേതാവിന്റെ വീട്ടില്‍ കയറിയ എംഎല്‍എയെ വനിതാ നേതാവിന്റെ ഭര്‍ത്താവും നാട്ടുകാരും ചേര്‍ന്നാണ് വീട്ടില്‍ നിന്നും പിടികൂടിയത്.

‘മെട്രോ വാര്‍ത്ത’ ദിനപത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചതോടെ വാര്‍ത്തയുടെ വസ്തുത തേടി സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പോസ്റ്റുകള്‍ ഇടുന്നുണ്ട്. ഊരും പേരുമില്ലാത്ത വാര്‍ത്തയെ വിശ്വസിക്കുന്നത് എങ്ങനെയെന്ന് ചോദ്യമാണ് ഉയരുന്നത്. എറണാകുളം ജില്ലയില്‍ അഞ്ച് എംഎല്‍എമാരാണ് സിപിഎമ്മിനുള്ളത്. കുന്നത്തുനാട്, വൈപ്പിന്‍, കളമശ്ശേരി, കോതമംഗലം, കൊച്ചി നിയമസഭാ മണ്ഡലങ്ങളിലാണ് സിപിഎം എംഎല്‍എമാരുള്ളത്. ഇവരില്‍ ആരാണെന്ന് വെളിപ്പെടുത്താതെയാണ് പത്രവാര്‍ത്ത. അതുകൊണ്ട് തന്നെ ഊരും പേരും പറയാത്ത വാര്‍ത്തയില്‍ നിരവധി വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News