24.3 C
Kottayam
Saturday, June 6, 2026

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല ധ്വനിയില്‍ ചിത്രം പോസ്റ്റു ചെയ്തു; സാമൂഹ്യ മാധ്യമങ്ങളിലൂടെ അവഹേളിച്ചെന്ന് പരാതി: ചാനല്‍ പ്രവര്‍ത്തകയുടെ പരാതിയില്‍ ആലപ്പുഴ പ്രസ്‌ക്ലബ് ഭാരവാഹികള്‍ അടക്കം നാല് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പോലീസ്

Must read

ആലപ്പുഴ: സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിച്ചെന്ന പരാതിയില്‍ ചാനല്‍ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസെടുത്ത് പോലീസ്. ആലപ്പുഴ സ്വദേശിയായ വനിതാ മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. റോയ് കൊട്ടറച്ചിറ, ബിനീഷ് പുന്നപ്ര, സജിത്ത്, മനോജ് കുമാര്‍ എന്നിര്‍വര്‍ക്കെതിരെയാണ് ആലപ്പുഴ നോര്‍ത്ത് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രസ്സ് ക്ലബ് ആലപ്പുഴ, കെ.യു.ഡബ്‌ള്യു.ജെ ആലപ്പുഴ, മാപ്രാസ് ആലപ്പുഴ എന്നീ വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ യുവതിക്കെതിരെ അധിക്ഷേപം നടത്തിയതായാണ് പരാതി.

ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ ആലപ്പുഴ നോര്‍ത്ത് പോലീസാണ് കേസെടുത്തിരിക്കുന്നത്. കേസിലെ ഒന്നാം പ്രതി റോയ് കൊട്ടറച്ചിറ ആലപ്പുഴ പ്രസ്സ് ക്ലബ്ബിന്റെ പ്രസിഡന്റും, രണ്ടും മൂന്നും പ്രതികളായ ബിനീഷ് പുന്നപ്ര, സജിത്ത് എന്നിവര്‍ പ്രസ്സ് ക്ലബ് അംഗങ്ങളുമാണ്. നാലാം പ്രതി മനോജ് കുമാര്‍ മൂന്നാം പ്രതിയായ സജിത്തിന്റെ ഡ്രൈവറാണ്. മുന്‍വൈരാഗ്യത്താലാണ് പ്രതികള്‍ തനിക്കെതിരെ അധിക്ഷേപം നടത്തിയതെന്നാണ് പരാതിക്കാരിയുടെ ആരോപണം.

- Advertisement -

- Advertisement -

വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രതികള്‍ പല തവണ നടത്തിയ അധിക്ഷേപം വലിയ മാനസിക വിഷമം ഉണ്ടാക്കിയതായാണ് പരാതിയില്‍ പറയുന്നു. 41ഓളം ങ്ങള്‍ ഉണ്ടായിരുന്ന ഗ്രൂപ്പിലായിരുന്നു യുവതിക്കെതിരെ പ്രതികള്‍ അധിക്ഷേപം നടത്തിയതെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസം 7നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

- Advertisement -

പരാതിക്കാരി അംഗമായ വാട്സാപ് ഗ്രൂപ്പില്‍ അശ്ലീല ധ്വനിയില്‍ ചിത്രം പോസ്റ്റു ചെയ്തു. ‘ഇന്നിവനിരിക്കട്ടെ’ എന്ന കുറിപ്പോടെയാണ് രണ്ടാം പ്രതി ഈ ചിത്രം പോസ്റ്റു ചെയ്തത്. മറ്റ് പ്രതികള്‍ ഈ ചിത്രത്തിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ കമന്റുകള്‍ ഇടുകയും യുവതിയെ അധിഷേപിക്കുകയുമായിരുന്നു എന്നാണ് പരാതി. യുവതി പല തവണ ആവശ്യപ്പെട്ടിട്ടും ഇവര്‍ ചിത്രം നീക്കം ചെയ്യാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് പരാതിയുമായി യുവതി പോലീസിനെ സമീപിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 296 (ബി), 3 (5), കേരള പോലീസ് ആക്ട് 120 (0), ഐടി ആക്ടിലെ 67 (ബി) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

തങ്ങള്‍ക്കെതിരായ ആരോപണം തെറ്റെന്നാണ് കേസില്‍ പ്രതിസ്ഥാനത്തുള്ളവരുടെ പ്രതികരണം. പ്രസ് ക്ലബ് ഇലക്ഷനില്‍ തോറ്റതിന്റെ വ്യക്തിവൈരാഗ്യം കൊണ്ടാണ് കേസ് കൊടുത്തത്. തങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ പല ശ്രമങ്ങള്‍ നടക്കുന്നുണ്ട്. യുവതി നല്‍കിയ പരാതിക്കെതിരെ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായമാണുള്ളത്. 8 മാസം കഴിഞ്ഞിട്ടും ഇലക്ഷന്റെ തോല്‍വി ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിന്റെ പ്രശ്‌നമാണ് ഇപ്പോഴത്തെ പരാതിയിലേക്ക് നയിച്ചതെന്ന് പ്രതിസ്ഥാനത്തുള്ളള റോയ് കൊട്ടറച്ചിറ പ്രതികരിച്ചു.

പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റാനുള്ള ഉദ്ദേശത്തോടു കൂടി ചെയ്യുന്നതാണ്. കഴിഞ്ഞ 15 വര്‍ഷത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് പരാതിക്കാരി തോറ്റത്. സംഭവം ആലപ്പുഴയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കെല്ലാം സംഭവത്തെപ്പറ്റി അറിയാം. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പല കാര്യങ്ങള്‍ പരാതിക്കാരിയും പറഞ്ഞിട്ടുണ്ട്. ചിത്രം ഗ്രൂപ്പില്‍ ഇട്ടതും ഞാനല്ല. അതില്‍ കമന്റിടാന്‍ ഞാന്‍ പോയിട്ടുമില്ല. ഈ വിവാദമായ ചിത്രം വെള്ളാപ്പള്ളി നടേശന്റെ വീട്ടിലെ പൂന്തോട്ടത്തിലിരിക്കുന്ന ഒരു പ്രതിമയുടെതാണ്. ഇത് പരാതിക്കാരിയെ ഉദ്ദേശിച്ച് ഇട്ടതല്ലെന്നും ആരോപണ വിധേയന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

Popular this week