24.4 C
Kottayam
Sunday, September 29, 2024

പാലരുവിയ്‌ക്ക് വേണ്ടി വീണ്ടും ശബ്ദമുയരുന്നു, ഏറ്റുമാനൂരിൽ നവംബർ 12 ന് സർവ്വകക്ഷിയോഗം

Must read

ഏറ്റുമാനൂർ: ഇരട്ട പാതയും അനുബന്ധജോലികളും പൂർത്തിയായെങ്കിലും ഏറ്റുമാനൂർ സ്റ്റേഷനെ ആശ്രയിക്കുന്നവരുടെ ദുരിതത്തിന് യാതൊരു പരിഹാരവുമായില്ല. ഐലൻഡ് പ്ലാറ്റ് ഫോമുകളടക്കം ആധുനിക രീതിയിൽ പൂർത്തീകരിച്ച റെയിൽവേ സ്റ്റേഷനിൽ 2 എക്സ്പ്രസ്സ്‌ ട്രെയിനുകൾക്ക് മാത്രമാണ് നിലവിൽ സ്റ്റോപ്പ്‌ ഉള്ളത്. 1956 ൽ നിലവിൽ വന്ന സ്റ്റേഷനിപ്പോൾ കടുത്ത അവഗണനയുടെ വക്കിലാണ്. നാടിന്റെ പുരോഗതിയ്‌ക്ക് സാമൂഹിക,സാമുദായിക സാംസ്‌കാരിക നേതാക്കൾ കൈകോർക്കുമ്പോൾ വർഷങ്ങൾ നീണ്ട പരിശ്രമങ്ങൾക്ക് ഫലം കാണുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.

ഏറ്റുമാനൂരിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവുമായി സേവ് ഏറ്റുമാനൂർ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നവംബർ 12 ന് ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ സർവ്വകക്ഷിയോഗം ചേരുകയാണ്. ഏറ്റുമാനൂരിന്റെ എം എൽ എയും സാംസ്‌കാരിക സഹകരണ രെജിസ്ട്രേഷൻ മന്ത്രിയുമായ ശ്രീ. വി. എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ കോട്ടയം എം. പി ശ്രീ തോമസ് ചാഴികാടൻ മുഖ്യപ്രഭാഷണം നടത്തുന്നു.

സമീപ പഞ്ചായത്തുകളുടെയും ഏറ്റുമാനൂർ നഗരസഭയുടെയും പിന്തുണയോടെ നടത്തപ്പെടുന്ന ബഹുജനകൂട്ടായ്മയിൽ ഏറ്റുമാനൂർ സ്റ്റേഷനിലെ യാത്രക്കാരുടെ ദുരിതവും പരിഹാരങ്ങളും അവതരിപ്പിക്കാൻ പൊതു ചർച്ചയിൽ എല്ലാവർക്കും അവസരം ഉണ്ടായിരിക്കും. ഏറ്റുമാനൂർ സ്റ്റേഷന്റെ വികസനത്തിനായി കക്ഷി രാഷ്ട്രീയ ചിന്തകൾ മറന്ന് ഒരേ മനസ്സോടെ തോളുരുമുമ്പോൾ വ്യാപാരി വ്യവസായി ഏകോപന സമിതിയടക്കം നിരവധി സംഘടനകളുടെ പ്രതിനിധ്യവും സഹകരണവും യോഗത്തിന് മുതൽക്കൂട്ടാകുമെന്ന് ഫോറം ഭാരവാഹികൾ കരുതുന്നു.

കൺവീനർ ബി. രാജീവിനെ സ്വവസതിയിലെത്തി ഏറ്റുമാനൂർ പാസഞ്ചേഴ്സിന്റെ എല്ലാ പിന്തുണയും സഹകരണവും യാത്രക്കാരെ പ്രതിനിധീകരിച്ച് ശ്രീജിത്ത് കുമാർ, അജാസ് വടക്കേടം എന്നിവർ അറിയിച്ചു.

പുലർച്ചെ 06.37 ന് ഏറ്റുമാനൂരിൽ എത്തിച്ചേരുന്ന 06444 കൊല്ലം എറണാകുളം മെമു കടന്നുപോയാൽ നിലവിൽ 08 37 ന് ശേഷമെത്തുന്ന വേണാട് മാത്രമാണ് യാത്രക്കാരുടെ ഏക ആശ്രയം. പതിവായി വൈകിയെത്തുന്ന വേണാടിൽ എറണാകുളമെത്തുമ്പോൾ ഓഫീസ് സമയം അതിക്രമിച്ചിരിക്കും.

പുലർച്ചെ ബസ് സർവീസുകൾ ആരംഭിക്കുന്നതിന് മുമ്പേ മെമു ഏറ്റുമാനൂർ കടന്നുപോകുന്നതിനാൽ സ്ത്രീകളുടെയും കുട്ടികളുടെയും അവസ്ഥ വളരെ ദയനീയമാണ്. 07.20 ന് ഏറ്റുമാനൂരിലൂടെ കടന്നുപോകുന്ന പാലരുവിയ്ക്ക് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്നത് യാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്.

കൊല്ലത്തിനും എറണാകുളത്തിനും ഇടയിൽ ഏറ്റുമാനൂരിൽ മാത്രമാണ് പാലരുവിയ്ക്ക് സ്റ്റോപ്പ്‌ ഇല്ലാത്തത്. ഇതിൽ നിന്നും ഏറ്റുമാനൂർ സ്റ്റേഷനോടുള്ള അവഗണന പ്രകടമാണ്. അതുകൊണ്ട് തന്നെ സർവ്വ കക്ഷിയോഗത്തിൽ പാലരുവിയ്‌ക്ക് കൂടുതൽ ശ്രദ്ധ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സ്ത്രീയാത്രക്കാർ

പുലർച്ചെ കോട്ടയം സ്റ്റേഷനിൽ നിന്നും തിരുവനന്തപുരം ഭാഗത്തേയ്ക്ക് ജോലി ആവശ്യങ്ങൾക്ക് യാത്ര ചെയ്യുന്നവരിൽ ഏറിയ പങ്കും പാലാ, പേട്ട, പൂഞ്ഞാർ, തൊടുപുഴ, കുറുപ്പന്തറ, കുറവിലങ്ങാട്, കൂത്താട്ടുകുളം അടക്കമുള്ള സ്ഥലങ്ങളിൽ നിന്നും ഏറ്റുമാനൂർ സ്റ്റേഷനെ കടന്നെത്തുന്നവരാണ്. പുലർച്ചെ നാല് മണിയ്ക്ക് ശേഷം തിരുവനന്തപുരം ഭാഗത്തേയ്ക്ക് നിരവധി ട്രെയിനുകൾ ഏറ്റുമാനൂരിലൂടെ കടന്നുപോകുന്നുണ്ടെങ്കിലും ഒരു ട്രെയിന് പോലും സ്റ്റോപ്പ്‌ ലഭിച്ചിട്ടില്ല . വഞ്ചിനാടിന് മാത്രം സ്റ്റോപ്പ്‌ അനുവദിച്ചാൽ ഏറ്റുമാനൂരിന്റെ ആദായം ഇരട്ടിയായി മാറുന്നതാണ്.

എറണാകുളത്ത് നിന്നും രാവിലെ 08.45 ന് പുറപ്പെടുന്ന 16309 മെമു എം ജി യൂണിവേഴ്‌സിറ്റി ജീവനക്കാർക്ക് ഏറ്റവും അനുയോജ്യമായ സമയമാണ്. എന്നാൽ ഏറ്റുമാനൂരിൽ സ്റ്റോപ്പ്‌ ഇല്ലാത്തതിനാൽ ആർക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല. മെഡിക്കൽ കോളേജ്, ഐ സി എച്ച്, ഐ ടി ഐ, സർവ്വകലാശാല, കുടുംബ കോടതി അടക്കമുള്ള സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളോടും ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് അടക്കമുള്ള തൊഴിൽ സ്ഥാപനങ്ങളോടും ചുറ്റപ്പെട്ട ഏറ്റുമാനൂരിൽ 16309/16310 എറണാകുളം – കായംകുളം മെമുവിന് സ്റ്റോപ്പ്‌ അനിവാര്യമാണ്. പ്രധാന ശബരിമല ഇടത്താവളമായ ഏറ്റുമാനൂരിൽ മണ്ഡലകാലത്തിന് മുമ്പ് ഈ ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ പരിഗണിക്കണമെന്നാണ് ആവശ്യവും ഉയരുന്നുണ്ട്.

ക്രിസ്ത്യൻസിന് പ്രതിനിധ്യം കൂടുതലുള്ള കോട്ടയം ജില്ലയിൽ നിന്നും വേളാങ്കണ്ണി തീർത്ഥാടനം നടത്തുന്നതിൽ നല്ല ശതമാനം പാലാ, രാമപുരം, ഭരണങ്ങാനം, മണർകാട്, കുറവിലങ്ങാട് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. ജില്ലയുടെ കിഴക്കൻ മേഖലയുടെ കവാടമായ ഏറ്റുമാനൂരിൽ വേളാങ്കണ്ണി ട്രെയിനുകൾക്ക് സ്റ്റോപ്പ്‌ അനുവദിക്കണമെന്ന ആവശ്യവും യോഗത്തിൽ ചർച്ച ചെയ്യുന്നുണ്ട്.

അതുപോലെ രാവിലെ 07.00 മണിയ്ക്ക് എത്തിച്ചേരുന്ന കാരയ്ക്കൽ- എറണാകുളം എക്സ്പ്രസ്സിന്റെ റേക്കുകൾ ഉപയോഗിച്ചാണ് 07.45 ന് എറണാകുളം – കോട്ടയം പാസഞ്ചർ സർവീസ് നടത്തുന്നത്. അതുപോലെ പാസഞ്ചറായി വൈകുന്നേരം 05.20 ന് കോട്ടയത്ത് നിന്ന് പുറപ്പെട്ട് എറണാകുളമെത്തി കാരയ്ക്കൽ എക്സ്പ്രസ്സായി രാത്രിയിൽ സർവീസ് നടത്തുന്ന ഈ ട്രെയിൻ കോട്ടയം വരെ ദീർഘിപ്പിച്ച് ഒറ്റ സർവീസ് ആക്കണമെന്ന ആവശ്യവും യാത്രക്കാരുടെ ഇടയിൽ നിന്ന് ഉയരുന്നുണ്ട്.ഈ ട്രെയിനിൽ വേളാങ്കണ്ണി തീർത്ഥാടനം നടത്തുന്നവരിൽ ഭൂരിപക്ഷവും കോട്ടയം ജില്ലയിൽ നിന്നുള്ളവരാണ്. നിലവിലെ സമയനഷ്ടവും എറണാകുളം ജംഗ്ഷനിലെ പ്ലാറ്റ് ഫോം ദൗർലഭ്യവും ഇതോടെ പരിഹരമാകുന്നതാണ്.

കണ്ണൂർ – എറണാകുളം ഇന്റർസിറ്റി കോട്ടയത്തേയ്‌ക്ക് നീട്ടിയാൽ മലബാറുകാരുടെ യാത്രാക്ലേശത്തിന് കൂടി പരിഹരമാകുന്നതാണ്. 1 A പ്ലാറ്റ് ഫോം അടക്കം ഗതാഗത യോഗ്യമായ 7 പ്ലാറ്റ് ഫോമുള്ള കോട്ടയത്ത് നിന്ന് കൂടുതൽ ബഹുദൂര ട്രെയിനുകൾ ട്രെയിനുകൾ ആരംഭിക്കണമെന്ന ആവശ്യവും ശക്തമാണ്.. കേവലം മൂന്ന് പ്ലാറ്റ് ഫോം മാത്രമുള്ള മറ്റു ജില്ലാ കേന്ദ്രങ്ങളിലെ സ്റ്റേഷനുകളിൽ നിന്നും പോലും അന്യസംസ്ഥാനങ്ങളിലേയ്ക്ക് ഇപ്പോൾ സർവീസ് ഉണ്ട്.

നാടിന്റെ വികസനത്തിന് എല്ലാവരുടെയും സാന്നിധ്യ സഹകരണം ഉണ്ടാകണമെന്നും സർവ്വ കക്ഷിയോഗം വിജയിപ്പിക്കണമെന്നും ഫോറം ഭാരവാഹികൾ അറിയിച്ചു. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ, ഏറ്റുമാനൂർ നഗര സഭാ ചെയർ പേഴ്സൺ ശ്രീമതി ലൗലി ജോർജ് പടികര, നഗരസഭ കൗൺസിലർ ഉഷാ സുരേഷ്, ഇ എസ് ബിജു, വ്യാപാരി വ്യവസായി ഭാരവാഹികൾ, ഏറ്റുമാനൂർ സർവീസ് സഹകരണം ബാങ്ക് പ്രസിഡന്റ് സിബി ചിറയിൽ , മറ്റു തദ്ദേശ പ്രതിനിധികളും നേതാക്കളും സാമൂഹിക രാഷ്ട്രീയ മേഖലയിലെ ഉന്നതരും നവംബർ 12 ന് വേദി പങ്കിടുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week