നാല് കുഞ്ഞുങ്ങൾക്ക് ഉയിർ നൽകി ആലിൻ ലോകത്തിന് മാതൃക, ഔദ്യോഗികബഹുമതിയോടെ ഇന്ന് കേരളം യാത്രയയപ്പ് നൽകും

ആലിൻ ലോകത്തിന് മാതൃക, ഔദ്യോഗികബഹുമതിയോടെ ഇന്ന് കേരളം വിടനൽകും

പത്തനംതിട്ട: അവയവദാനത്തിലൂടെ ചരിത്രം കുറിച്ച ആലിൻ ഷെറിൻ എബ്രഹാമിന് കേരളം വിട നൽകും. ഇന്ന് വൈകിട്ട് നാല് മണിക്ക് പത്തനംതിട്ട നെടുങ്ങടപ്പള്ളി സെന്റ് തോമസ് സിഎസ്‌ഐ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാകും കേരളം പ്രിയപ്പെട്ട കുഞ്ഞാലിന് യാത്രാമൊഴിയേകുന്നത്.

മകളുടെ വേർപാടിന്റെ തീരാവേദനയ്ക്കിടയിലും മറ്റുള്ളവർക്ക് ജീവൻ നൽകാനായി അവയവദാനത്തിന് തയ്യാറായ മാതാപിതാക്കളുടെ തീരുമാനത്തെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ അഭിനന്ദിച്ചു. കുഞ്ഞാലിൽ നിന്ന് അവയവങ്ങൾ സ്വീകരിച്ച കുട്ടികളുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Kerala bids a final farewell today to Alin Sherin Abraham, the young girl whose courageous act of organ donation has touched countless lives. Her funeral service will be held at 4:00 PM at the St. Thomas CSI Church in Nedungadapally, Pathanamthitta.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News