EntertainmentNationalNews

കല്യാണ മേളം:രൺബീർ കപൂർ ആലിയ ഭട്ട് വിവാഹം നാളെ

ആലിയ-രൺബീർ(Alia Bhatt-Ranbir Kapoor Wedding) എന്നിവരുടെ താരവിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ്. ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ രൺബീർ കപൂറും ആലിയ ഭട്ടും നാളെ വിവാഹിതരാകും. വിവാഹ തിയതിയുടെ കാര്യത്തിലെ അഭ്യൂഹം അവസാനിപ്പിച്ച് , നാളെ ഇരവരും ഒന്നാകുമെന്ന് രൺവീറിന്റെ അമ്മ നീതു കപൂർ അറിയിച്ചു.

വൻ ഒരുക്കങ്ങളാണ് കഴിഞ്ഞ ഏതാനും നാളുകളായി ആലിയ-റൺബീർ വിവാഹത്തിനായി നടക്കുന്നത്. 450 അതിഥികളാകും വിവാഹത്തിൽ പങ്കെടുക്കയെന്നാണ് വിവരം. ഷാരൂഖ് ഖാൻ, ദീപിക പദുകോൺ, സഞ്ചയ് ലീല ബൻസാലി, സൽമാൻ ഖാൻ തുടങ്ങി ബോളിവുഡിലെ മുൻനിര താരങ്ങളും സംവിധായകരും വിവാഹത്തിൽ പങ്കെടുക്കും.

ബോളിവുഡിലെ മോസ്റ്റ് സെലിബ്രിറ്റി ഡിസൈനറായ സഭ്യ സാച്ചി തന്നെയാണ് ആലിയയ്ക്കും വിവാഹ വസ്ത്രങ്ങൾ ഒരുക്കുന്നത്. അനുഷ്ക ശർമ, ദീപിക പദുകോൺ, പ്രിയങ്ക ചോപ്ര, കത്രീന കൈഫ് എന്നീ താരങ്ങളെല്ലാം വിവാഹ ദിനത്തിൽ ഉപയോ​ഗിച്ചത് സഭ്യ സാച്ചി തയ്യാറാക്കിയ വസ്ത്രമായിരുന്നു. വിവാഹ ദിനം ലെഹങ്കയായിരിക്കും ആലിയയുടെ വേഷം. സംഗീത്, മെഹന്ദി ചടങ്ങുകൾക്ക് മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത വേഷങ്ങളായിരിക്കും ആലിയ ധരിക്കുക.

ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് രൺബീറും ആലിയയും വിവാഹിതരാകുന്നത്. രണ്‍ബീറിനെ ആലിയ ആദ്യമായി കാണുന്നത് 2005ല്‍ പുറത്തിറങ്ങിയ ബ്ലാക്ക് എന്ന സിനിമയ്ക്കായി ഓഡിഷന്‍ ചെയ്തപ്പോഴായിരുന്നു. രണ്‍ബീര്‍ ചിത്രത്തിന്റെ സംവിധാകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിക്കുകയായിരുന്നു ആ സമയത്ത്. വര്‍ഷങ്ങള്‍ക്ക് ശേഷം ആലിയയും സിനിമയില്‍ അരങ്ങേറി. രണ്ടു പേരും സൂപ്പര്‍ താരങ്ങളായി മാറുകയും ചെയ്തു.

2017ല്‍ രണ്‍ബീറിനേയും ആലിയയേയും നായകനും നായികയുമാക്കി അയാന്‍ മുഖര്‍ജി സിനിമയൊരുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ബ്രഹ്‌മാസ്ത്രയെന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് രണ്‍ബീറും ആലിയയും അടുക്കാന്‍ ആരംഭിക്കുന്നത്. ബള്‍ഗേറിയയിലെ ചിത്രീകരണ സമയത്തിനിടെയായിരുന്നു രണ്‍ബീറും ആലിയയും അടുക്കുന്നത്. അധികം വൈകാതെ തന്നെ രണ്‍ബീറും ആലിയയും പ്രണയത്തിലാണെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും നിറയുകയായിരുന്നു. പിന്നീട് 2018 ല്‍ രണ്‍ബീറും ആലിയയും സോനം കപൂറിന്റെ വിവാഹത്തിന് ഒരുമിച്ച് എത്തിയതോടെ ആ പ്രണയം അവര്‍ പരസ്യമാക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button