25.5 C
Kottayam
Sunday, June 7, 2026

ആലിയ ഭട്ടിന് കുഞ്ഞ് പിറന്നു, ആശംസകളുമായി താരലോകം

Must read

ആരാധകരുടെ പ്രിയ താരങ്ങളാണ് ആലിയ ഭട്ടും രണ്‍ബിര്‍ കപൂറും. ആലിയ ഭട്ടിന്റെയും രണ്‍ബിര്‍ കപൂറിന്റെയും വിവാഹം ബോളിവുഡില്‍ വലിയ വാര്‍ത്തയായിരുന്നു. ആലിയ ഭട്ട് ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ വന്നതുമുതല്‍ കപൂര്‍ കുടുംബത്തിനൊപ്പം ആരാധകരും കണ്‍മണിയുടെ വരവിനായി കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ ആലിയ ഭട്ടിനും രണ്‍ബിര്‍ കപൂറിനും ഒരു പെണ്‍കുഞ്ഞ് പിറന്നുവെന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.

അഞ്ചു വര്‍ഷത്തെ പ്രണയത്തിനു ശേഷമായിരുന്നു ആലിയ ഭട്ടും രണ്‍ബിര്‍ കപൂറും വിവാഹിതരായത്. തങ്ങള്‍ക്ക് കുഞ്ഞ് ജനിക്കാൻ പോകുന്നുവെന്ന വിവരം ഇരുവരും തന്നെയായിരുന്നു ആരാധകരെ അറിയിച്ചത്. ഇരുവരും അഭിനയിച്ച് ഏറ്റവും ഒടുവില്‍ തിയറ്ററുകളില്‍ എത്തിയ ‘ബ്രഹ്‍മാസ്‍ത്ര’യുടെ പ്രമോഷണനായി നിറവയറോടെ ആലിയ ഭട്ട് എത്തിയതും വാര്‍ത്തയായിരുന്നു. ആലിയ ഭട്ട് രണ്‍ബിര്‍ കപൂറിനുമൊപ്പം ഇന്ന് രാവിലെ ഗിര്‍ഗാവോനിലെ എൻ എച്ച് റിലയൻസ് ആശുപത്രിയില്‍ എത്തിയ വാര്‍ത്ത പുറത്തുവന്നതുതൊട്ടേ സുഹൃത്തുക്കളടക്കം ആശംസകളുമായി രംഗത്ത് എത്തിയിരുന്നു.

ആലിയ ഭട്ടും രണ്‍ബിര്‍ കപൂറും ഒന്നിച്ച ‘ബ്രഹ്‍മാസ്‍ത്ര’ സംവിധാനം ചെയ്‍തത് അയൻ മുഖര്‍ജിയാണ്. ഹുസൈൻ ദലാലും സംവിധായകൻ അയൻ മുഖര്‍ജിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു. മോശമല്ലാത്ത പ്രതികരണം ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചിരുന്നു. ബോക്സ് ഓഫീസ് കളക്ഷനില്‍ ‘ബ്രഹ്‍മാസ്‍ത്ര’ സമീപകാല ബോളിവുഡ് ചിത്രങ്ങളെയെല്ലാം മറികടന്നിരുന്നു.

ഇഷ’ എന്ന നായിക കഥാപാത്രമായിട്ട് ചിത്രത്തില്‍ ആലിയ ഭട്ട് ആണ് അഭിനയിച്ചത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് ‘ബ്രഹ്‍മാസ്‍ത്ര’ എത്തിയത്. പങ്കജ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. അമിതാഭ് ബച്ചൻ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. എസ് എസ് രാജമൗലിയാണ് മലയാളമുള്‍പ്പടെയുള്ള തെന്നിന്ത്യൻ ഭാഷകളില്‍ ‘ബ്രഹ്‍മാസ്‍ത്ര’ അവതരിപ്പിച്ചത്. രണ്ട് ഭാഗങ്ങളായിട്ട് ഉള്ള ചിത്രത്തിന്റെ ആദ്യ ഭാഗം എത്തിയത് ‘ബ്രഹ്‍മാസ്‍ത്ര പാര്‍ട് വണ്‍: ശിവ’ എന്ന പേരിലാണ്. വിസ്‍മയിപ്പിക്കുന്ന ഒരു തിയറ്റര്‍ കാഴ്‍ചയായിരുന്നു ബ്രഹ്‍മാസ്‍ത്ര എന്നായിരുന്നു അഭിപ്രായങ്ങള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

തമിഴകത്ത് വീണ്ടും സിനിമാ-രാഷ്ട്രീയ പോര്; ഉപതിരഞ്ഞെടുപ്പിൽ രാഘവ ലോറൻസ് മത്സരിച്ചേക്കും, നിർണ്ണായക പ്രഖ്യാപനം

ചെന്നൈ: തമിഴ് സിനിമാ ലോകത്ത് നിന്ന് വീണ്ടും ഒരു പ്രമുഖ താരം കൂടി സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുന്നതായി ശക്തമായ സൂചനകൾ പുറത്തുവരുന്നു. പ്രശസ്ത നടനും സംവിധായകനുമായ രാഘവ ലോറൻസ് വരാനിരിക്കുന്ന നിയമസഭാ...

നഷ്ടപ്പെട്ടത് എന്റെ കൂടപ്പിറപ്പിനെ, പറവൂരിന്റെ പച്ചയായ മനുഷ്യ രൂപം;സലിം കുമാറിനെ അനുസ്മരിച്ച്‌ മുഖ്യമന്ത്രി വി ഡി സതീശന്‍

തിരുവനന്തപുരം: നഷ്ടപ്പെട്ടത് വെറുമൊരു ചലചിത്ര താരത്തെ മാത്രമല്ല, കൂടപ്പിറപ്പിനയന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സലിം കുമാര്‍ എന്ന വ്യക്തി എനിക്ക് വെറുമൊരു ചലച്ചിത്ര താരം മാത്രമല്ല. എന്റെ കൂടപ്പിറപ്പ്. കുടുംബാംഗം, സഹോദരന്‍....

ലോറിയും കാറും കൂട്ടിയിടിച്ച് തോട്ടിലേക്ക് തലകീഴായി മറിഞ്ഞു; രണ്ടുപേർക്ക് ദാരുണാന്ത്യം, ​ഗുരുതര പരിക്ക്

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

സംസ്ഥാനത്ത് ഷിഗെല്ല ഭീതി; 126 പേർക്ക് രോഗബാധയെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ, ഹോട്ടലുകളിൽ പരിശോധന കർശനമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ഒട്ടാകെ 126 പേർക്ക് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിൽ കോഴിക്കോട് ജില്ലയിൽ മാത്രം മൂന്ന് കുട്ടികൾക്കാണ് കഴിഞ്ഞ...

Popular this week