28.1 C
Kottayam
Sunday, June 7, 2026

സംവിധാനം രാമസിംഹന്‍, നിര്‍മ്മാണം അലി അക്ബര്‍: ‘1921 പുഴ മുതല്‍ പുഴ വരെ’ ഹിന്ദിയിലേക്കും

Must read

വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ മുഖ്യ കഥാപാത്രമാക്കി രാമസിംഹന്‍ സംവിധാനം ചെയ്യുന്ന ‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അടുത്തിടെ ഹിന്ദു മതം സ്വീകരിച്ച് അലി അക്ബര്‍ തന്റെ പുതിയ പേരായ രാമസിംഹന്‍ എന്നതാണ് രചന, സംവിധാനം എന്നിവയ്ക്കായി നല്‍കിയിരിക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ നിര്‍മ്മാണം അലി അക്ബര്‍ എന്ന പേരില്‍ തന്നെയാണ്. മമധര്‍മ എന്ന ജനകീയ കൂട്ടായ്മ രൂപീകരിച്ച് ജനങ്ങളില്‍ നിന്ന് പണം സ്വീകരിച്ച് നിര്‍മിക്കുന്ന ചിത്രമാണ് ഇത്.

ചിത്രം ഹിന്ദിയിലേക്ക് മൊഴി മാറ്റി ഇറക്കുമെന്നും അലി അക്ബര്‍. ഓള്‍ ഇന്ത്യാ റിലീസ് ആഗ്രഹിക്കുന്നതിനാല്‍ ഹിന്ദിയിലേക്ക് കൂടി മൊഴി മാറ്റുമെന്ന് അലി അക്ബര്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. കൊവിഡിന്റെ ഭീഷണി മാറിയാല്‍ ചിത്രം റിലീസ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. പേരുമാറ്റിയാലും പിതാവിന്റെ പേര് മാറുന്നില്ലെന്നും അലി അക്ബര്‍ പറഞ്ഞു. മുഴുവന്‍ പേര് രാമസിംഹന്‍ അബൂബക്കര്‍ ആണെന്നും അലി അക്ബര്‍ പറഞ്ഞു.

‘1921, പുഴ മുതല്‍ പുഴ വരെ’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ സംവിധാനത്തിന് നേരെ ‘രാമസിംഹന്‍’ എന്നും നിര്‍മാതാവിന്റെ പേരില്‍ അലി അക്ബര്‍ എന്നും വെച്ചതിലും അലി അക്ബര്‍ വിശദീകരണം നല്‍കി. ”ഞാന്‍ പേരുമാറ്റി എന്ന് കരുതി എന്റെ പിതാവിന്റെ പേര് മാറുന്നില്ല. അതുകൊണ്ടു ഇനി എന്റെ പേര് രാമസിംഹന്‍ അബൂബക്കര്‍ എന്നായിരിക്കും. ഹിന്ദു വിശ്വാസം സ്വീകരിച്ചു കഴിഞ്ഞതായും ഇനി സ്വത്തിനോ മരണശേഷം ശരീരത്തിനോ ഒരു തര്‍ക്കവും വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആചാര വിധി പ്രകാരം ഹിന്ദുവായി പേര് മാറ്റിയെങ്കിലും ബാങ്ക് അക്കൗണ്ടുകളിലും സിനിമയുടെ രജിസ്ട്രേഷനിലും ഇപ്പോഴും അലി അക്ബര്‍ എന്ന പേരുതന്നെയാണെന്നും അതുകൊണ്ടാണ് നിര്‍മാതാവിന്റെ പേര് മാറ്റാന്‍ കഴിയാത്തതെന്നും അലി അക്ബര്‍ പറഞ്ഞു. പേര് മാറ്റിയതിനെതിരെ വലിയ വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.

- Advertisement -

ഹിന്ദു വിശ്വാസത്തിലേക്ക് മാറാനുള്ള പൂജകളും ചടങ്ങുകളുമെല്ലാം ചെയ്താണ് പുതിയ പേര് സ്വീകരിച്ചതെന്നും ക്ഷേത്രങ്ങളില്‍ പോകേണ്ടതു കൊണ്ടാണ് ആചാരവിധിപ്രകാരം ഹിന്ദുമതം സ്വീകരിച്ചതെന്നും അലി അക്ബര്‍ പറഞ്ഞു. ‘ഞാനും എന്റെ ഭാര്യയും ഹിന്ദു ധര്‍മ്മത്തിലേക്ക് മാറി. മക്കള്‍ക്ക് ഏതു മതത്തില്‍ വിശ്വസിക്കാനും സ്വാതന്ത്ര്യമുണ്ട്.

- Advertisement -

ആചാര്യന്മാര്‍ എന്റെ വീട്ടില്‍ വന്നു ആചാരവിധി പ്രകാരം പൂജയും യജ്ഞവും ശുദ്ധി ക്രിയകളും നടത്തിയാണ് പുതിയ പേര് സ്വീകരിച്ചത്. ഇനി ഗസറ്റില്‍ പ്രസിദ്ധീകരിച്ച് ചെയ്ത് രേഖാമൂലം പേര് മാറ്റണം’, അലി അക്ബര്‍ പറഞ്ഞു. അലി അക്ബര്‍ നിര്‍മ്മിച്ച് രാമസിംഹന്‍ സംവിധാനം ചെയ്ത ‘1921, പുഴ മുതല്‍ പുഴ വരെ’യുടെ പ്രിവ്യൂ ഷോ കഴിഞ്ഞ ദിവസം കോഴിക്കോട് നടന്നിരുന്നു. ചിത്രം റിലീസിന് തയ്യാറായി കഴിഞ്ഞതായും തിയറ്ററില്‍ റിലീസ് ചെയ്യാന്‍ ആണ് പ്ലാനെന്നും അലി അക്ബര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നീയിപ്പോൾ കരയിപ്പിക്കുകയാണ്-വൈകാരിക കുറിപ്പുമായി മമ്മൂട്ടി

കൊച്ചി: മലയാളികളെ ദശകങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ജനപ്രിയ നടനും മിമിക്രി താരവുമായ സലിം കുമാർ (56) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹം...

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

Popular this week