28.1 C
Kottayam
Sunday, June 7, 2026

‘മോഹൻലാലിന്റെ കൂടെ നടക്കുന്നവർ പൊടിപ്പും തൊങ്ങലും വച്ച് പറയും, ലാൽ അത് അപ്പാടെ വിശ്വസിക്കും’ ആലപ്പി അഷ്‌റഫ്

Must read

കൊച്ചി:മലയാള സിനിമയിലെ എക്കാലത്തെയും വലിയ സൂപ്പർ താരങ്ങളിൽ ഒരാളാണ് മോഹൻലാൽ. കഴിഞ്ഞ നാലര പതിറ്റാണ്ടോളമായി അദ്ദേഹം സിനിമയിൽ തന്റെ സ്ഥാനം നിലനിർത്തി വരികയാണ്. ഇതിനിടെ ചെറുതും വലുതുമായ ഒട്ടേറെ ഹിറ്റുകൾ അദ്ദേഹത്തിന്റേതായി പിറക്കുകയും ചെയ്‌തിരുന്നു. അഭിനയ മികവും ബോക്‌സ് ഓഫീസ് നേട്ടങ്ങളും ഒരുപോലെ അവകാശപ്പെടാൻ കഴിയുന്ന മോഹൻലാലിന്റെ കരിയർ പൊതുവെ പുതിയ കാലത്തെ നടൻമാർക്ക് ഒരു അനുഭവ പാഠമാണ്.

എന്നാൽ പലപ്പോഴും താരത്തിന് ഏറെ വിമർശനങ്ങൾ നേരിടേണ്ടി വരാറുള്ളത് തന്റെ സിനിമാ സെലക്ഷനുകളുടെ പേരിലാണ്. സൗഹൃദത്തിന്റെ പേരിലും വ്യക്തി ബന്ധങ്ങളുടെ പേരിലും ചെന്ന് കേറിയ ചിത്രങ്ങളിൽ പലതും വൻ പരാജയങ്ങൾ ആയതോടെയാണ് ഈ പഴി കേൾക്കേണ്ടി വന്നത്. മോഹൻലാലിന്റെ കൂടെയുള്ള പലരുടെയും നേരെയായിരുന്നു ഇക്കാര്യത്തിൽ ചോദ്യമുന ഉയർന്നത്. ഇപ്പോഴിതാ സമാനമായ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ്.

- Advertisement -

വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു സംഭവമാണ് അദ്ദേഹം ഓർത്തെടുക്കുന്നത്. ഒരു സിനിമയുടെ ഡേറ്റുമായി ബന്ധപ്പെട്ട് ലാലിനെ സമീപിച്ചപ്പോൾ അദ്ദേഹം ആദ്യം വലിയ താൽപര്യം പ്രകടിപ്പിച്ചതും പിന്നീട് ചെന്നപ്പോൾ ഒഴിവാക്കി വിട്ടതുമാണ് ആലപ്പി അഷ്‌റഫ് ചൂണ്ടിക്കാണിക്കുന്നത്. ആ സിനിമ ഇല്ലാതാവാൻ കാരണം എന്തെന്നും ആലപ്പി അഷ്‌റഫ് വെളിപ്പെടുത്തുന്നുണ്ട്. തന്റെ യൂട്യൂബ് ചാനലിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

- Advertisement -

ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ

മുൻപൊരിക്കൽ ഫാസിൽ സാർ എന്നെ വിളിച്ചു ഒന്ന് കാണണമെന്ന് പറഞ്ഞു. അങ്ങനെ ഞാൻ അദ്ദേഹത്തിന് അടുത്തേക്ക് ചെന്നു. പുതിയ കാലത്തെ സംവിധായകരെ വലിയ പരിചയമില്ലെന്ന് പാച്ചിക്ക എന്നോട് പറഞ്ഞു. ഈ ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകൻ ആളെങ്ങനെ എന്നാണ് പാച്ചിക്ക ചോദിച്ചത്. ലിജോ ഫഹദിന്റെ ഡേറ്റ് ചോദിച്ചെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അത് കൊടുക്കണോ വേണ്ടയോ എന്ന് അറിയാനാണ് എന്നെ വിളിച്ചത്.

- Advertisement -

ഞാൻ മുൻപ് ലിജോയുടെ സിനിമകൾ കണ്ടിരുന്നു. സെൻസർ ബോർഡ് അംഗം ആയിരുന്നപ്പോൾ അദ്ദേഹത്തിന്റെ രണ്ട് സിനിമകൾ എന്റെ മുൻപിൽ എത്തിയിരുന്നു. നായകൻ എന്ന ചിത്രം കണ്ടപ്പോൾ എനിക്ക് അദ്ദേഹത്തോട് വളരെയധികം മതിപ്പ് തോന്നിയിരുന്നു. എന്നാൽ രണ്ട് ചിത്രങ്ങളും സാമ്പത്തികമായി പരാജയമായിരുന്നു.

ഞാൻ പാച്ചിക്കയോട് ലിജോ നല്ല ടെക്‌നീഷ്യൻ ആണെന്ന് പറഞ്ഞു. എന്നിട്ടാണോ രണ്ട് പടം പൊട്ടിയതെന്നായിരുന്നു അദ്ദേഹം എന്നോട് ചോദിച്ചത്. ഞാൻ പറഞ്ഞു നല്ല സംവിധായകൻ ആണ് ധൈര്യമായി ടാറ്റ കൊടുത്തോളാൻ. അങ്ങനെയാണ് ആമേൻ എന്ന ചിത്രം വന്നത്. അത് ഭയങ്കര ഹിറ്റാവുകയും ചെയ്‌തു. അങ്ങനെയാണ് ലിജോയുടെ കരിയർ ഗ്രാഫ് ഉയർന്നത്.

പലരും രണ്ട് സിനിമ പരാജയപ്പെട്ടാൽ അയാളെ കുറിച്ച് ഒരിക്കലും നല്ലത് പറയില്ല. പണ്ടൊരു സംഭവം നടന്നിരുന്നു. ഏഷ്യാനെറ്റ് വിട്ട ശേഷം ശശികുമാർ സാർ ഹിന്ദിയിൽ ഒരു പടം ചെയ്‌തു. പിന്നെ മോഹൻലാലിനെ വച്ച് ഒരു മലയാള ചിത്രം ചെയ്യണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. സക്കറിയയുടേത് ആയിരുന്നു എഴുത്ത്. അങ്ങനെ ഞാൻ ലാലിനെ കാണാൻ ചെന്നു.

കാര്യം പറഞ്ഞപ്പോൾ ലാൽ വല്ലാതെ എക്സൈറ്റഡ് ആയി. അണ്ണാ നമ്മൾ ഈ പടം ചെയ്യണം. ഇവരുടെ കൂടെ ഒക്കെയല്ലേ പടം ചെയ്യണ്ടത്. ധൈര്യമായി മുന്നോട്ട് പോവാം എന്നായിരുന്നു ലാൽ പറഞ്ഞത്. എന്നാൽ പിന്നീട് ഡേറ്റിനായി ലാലിന്റെ അടുത്ത് ചെന്നപ്പോൾ അദ്ദേഹം വലിയ താൽപര്യം കാട്ടിയില്ല. പലതും പറഞ്ഞ് ഒഴിവാക്കി വിടുകയായിരുന്നു.

ഞാൻ സക്കറിയയെ വിളിച്ചപ്പോൾ അദ്ദേഹം പറഞ്ഞു ഇനി അത് നോക്കണ്ട വലിയൊരു ബോംബ് വീണുവെന്ന്. തിരുവനന്തപുരത്തുള്ള പഴയ സംവിധായകൻ ലാലിനോട് ഓരോന്ന് പറഞ്ഞ് ബ്രെയിൻ വാഷ് ചെയ്‌തിരുന്നു. ലാൽ എപ്പോഴും അങ്ങനെയാണ്. കൂടെയുള്ളവർ പൊടിപ്പും തൊങ്ങലും വച്ച് ഓരോന്ന് പറയും, ലാൽ അത് പാടെ വിശ്വസിക്കും. അങ്ങനെയാണ് ആ പടം മുടങ്ങിപ്പോയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

Popular this week