ആലപ്പുഴ: ആദ്യകാല സിനിമാനടനും നാടകപ്രവര്‍ത്തകനുമായ ആലപ്പി ലത്തീഫ് എന്നറിയപ്പെടുന്ന ചുങ്കം പുത്തന്‍പുരയ്ക്കല്‍ ലത്തീഫ്(85) അന്തരിച്ചു. തിരക്കഥാകൃത്ത് ശാരംഗപാണിയുമായുള്ള സൗഹൃദത്തിലൂടെയാണ് കുഞ്ചാക്കോയുടെ ഉദയ സ്റ്റുഡിയോയില്‍ എത്തിയതാണ് ആലപ്പി ലത്തീഫിന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായത്.
ഉദയായുടെ ഉമ്മ, ആരോമലുണ്ണി, കണ്ണപ്പനുണ്ണി ചിത്രങ്ങളിലും നവോദയ അപ്പച്ചന്റെ ചിത്രങ്ങളായ തച്ചോളി അമ്പു, കടത്തനാട്ടുമാക്കം, മാമാങ്കം, തീക്കടല്‍ തുടങ്ങിയവയുള്‍പ്പെടെ 50-ലധികം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. പിന്നീട് ആലപ്പുഴയില്‍ വലിയകുളത്ത് പുരാവസ്തുവ്യാപാരം നടത്തുകയായിരുന്നു.
ഭാര്യ: ബീമ. മക്കള്‍: ബീന, ഹാസ്ലിം, നൈസാം, ഷാഹിര്‍(ദുബായ്). മരുമക്കള്‍: ഷാജി(ദുബായ്), കെ.എസ്. അനീഷ(ട്രേഡിങ് കമ്പനി, ആലപ്പുഴ), മുംതാസ്(വിവണ്‍ ഹോസ്പിറ്റല്‍). ഖബറടക്കം ആലപ്പുഴ മസ്താന്‍പള്ളി കിഴക്കേ ജുമാമസ്ജിദില്‍ നടന്നു.