24.6 C
Kottayam
Saturday, June 6, 2026

ആലപ്പുഴയില്‍ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി മധ്യവയസ്‌കന്റെ ആത്മഹത്യ ഭീഷണി

Must read

ആലപ്പുഴ: ആലപ്പുഴ രാമങ്കരിയില്‍ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി മധ്യവയസ്‌കന്‍ . രാമങ്കരി സ്വദേശി റിബിലിയാണ് ആത്മഹത്യ ഭീഷണിയുമായി ടാങ്കിന് മുകളിൽ കയറിയത്. കയറും പെട്രോളുമായാണ് ഇയാള്‍ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറിയത്.

പോലീസും അഗ്‌നിശമനസേനയും സ്ഥലത്തെത്തി ഇയാളെ അനുനയിപ്പിച്ച് താഴെയിക്കാന്‍ ശ്രമിക്കുകയാണ്. ഇയാളുടെ ഭാര്യയും സഹോദരിയും സ്ഥലത്തെത്തിയിട്ടുണ്ട്. മകളെ കാണണമെന്നും ഇയാള്‍ പറഞ്ഞു. കുടുംബ പ്രശ്നത്തെ തുടർന്ന് മകൾ മറ്റൊരിടത്താണെന്നും മകളെ കാണാൻ സമ്മതിക്കണണെന്നുമാണ് റിബിലിയുടെ ആവശ്യം. നാട്ടുകാരും പൊലീസും അനുനയ നീക്കങ്ങൾ നടത്തിയെങ്കിലും വിഷയത്തിൽ ഉറപ്പ് വേണമെന്നായിരുന്നു റിബിലിയുടെ നിലപാട്.

റിബിലി അനുനയത്തിന് വഴങ്ങാത്തതുകൊണ്ട് റിബിലിയുടെ ശ്രദ്ധയിൽപ്പെടാതെ വാട്ടർ ടാങ്കിന്റെ മറ്റൊരു വശത്തുകൂടി ഫയർഫോഴ്സ് എത്തി ഇയാളെ താഴെയിറക്കാനാണ് ശ്രമിച്ചു.പരസ്പര വിരുദ്ധമായാണ് ഇയാള്‍ സംസാരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. കുടുംബവഴക്കിനെ തുടര്‍ന്നു ഇയാള്‍ക്കെതിരെ നേരത്തെ പോലീസ് കേസെടുത്തിരുന്നു. തന്നെ കുടുക്കിയതാണെന്നും അതെല്ലാം ഒത്തു തീര്‍പ്പാക്കിയതാണെന്നും ഇയാള്‍ പറയുന്നുണ്ടെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. മകളെത്തി സംസാരിച്ചതിനു ശേഷം ഇയാൾ പിന്നിട് താഴെയിറങ്ങുകയായിരുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week