KeralaNews

പോലീസ് ഉദ്യോഗസ്ഥയുടേയതടക്കം ഒരു ദിവസം ആലപ്പുഴയിലെ ആറുപേരുടെ മാല പൊട്ടിച്ച സംഘം ഒടുവിൽ മലപ്പുറത്ത് പിടിയിൽ

മലപ്പുറം: ഒറ്റ ദിവസം കൊണ്ട് ആലപ്പുഴ ജില്ലയിലെ ആറ് പേരുടെ മാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ സംഘം ഒടുവിൽ മലപ്പുറത്ത് വെച്ച് പിടിയിൽ. പെരുമ്പടപ്പ് പോലീസാണ് പ്രതികളായ രണ്ട് പേരെ പിടികൂടിയത്.

ഓഗസ്റ്റ് ഒമ്പതിന് റോഡിലൂടെ നടക്കുകയായിരുന്ന ആറ് പേരുടെ മാലയാണ് പ്രതികൾ പിടിച്ചുപറിച്ചത്. മാലമോഷ്ടിക്കപ്പെട്ടവരിൽ പോലീസ് ഉദ്യോഗസ്ഥയും ഉൾപ്പെടും. ഹരിപ്പാട് സ്വദേശി എസ് ഉണ്ണികൃഷ്ണൻ(27), കൊല്ലം സ്വദേശി ശശി (44) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ആലപ്പുഴയിൽ ഉൾപ്പെടെ സംസ്ഥാനത്ത് ഉടനീളം 40 ഓളം കേസുകളാണ് ഇവർക്കെതിരെ നിലവിലുള്ളത്. ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലായാണ് ഇവർക്കെതിരെ കേസുകൾ എടുത്തതായി കണ്ടെത്തിയിരിക്കുന്നത്. കൂടുതൽ കേസുകൾ ഉണ്ടോ എന്ന് പരിശോധിക്കാൻ പോലീസ് നിർദേശം നൽകിയിട്ടുണ്ട്.

ജയിലിൽ വച്ച് പരിചയപ്പെട്ട പ്രതികൾ പുറത്തിറങ്ങിയതോടെ ഒരുമിച്ച് മോഷണത്തിനിറങ്ങുകയായിരുന്നു. പോലീസ് അന്വേഷണം വ്യാപിപ്പിച്ചതോടെ പ്രതികൾ വടക്കൻ ജില്ലകളിലേക്ക് കടക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker