കൊവിഡ് ഡ്യൂട്ടിക്കിടെ പിപിഇ കിറ്റ് ധരിച്ച് നൃത്തം ചെയ്ത് ഡോക്ടറും നഴ്‌സും. വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു. മലപ്പുറം ജില്ലയില്‍ നിന്നുള്ളതാണ് വീഡിയോ. കൊണ്ടോട്ടി ഓമാനൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ അരുണിമ, നഴ്‌സായ തസ്‌നി എന്നിവരാണ് നൃത്തം ചെയ്യുന്നത്.
പിപിഇ കിറ്റ് ധരിച്ച് ഓണപ്പാട്ടിന്റെ റീമിക്‌സ് പതിപ്പിനൊപ്പമാണ് ഇരുവരും നൃത്തം ചെയ്യുന്നത്. നൃത്തരംഗം കൊണ്ടോട്ടി എംഎല്‍എ ടിവി ഇബ്രാഹിം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഒഴികഴിവ് പറയാതെ ഓണ നാളിലും കോവിഡ് ഡ്യൂട്ടിക്കെത്തിയതാണ് ഡോക്ടര്‍ അരുണിമയും സ്റ്റാഫ് നഴ്സ് തസ്‌നിയുമെന്ന് എംഎല്‍എ വീഡിയോക്കൊപ്പം കുറിച്ചു. ഈ തീരുമാനത്തിനും നിറകൈയ്യടികളാണ് ലഭിക്കുന്നത്.
ഏത് സാഹചര്യത്തിലും ഉത്തരവാദിത്തം നിര്‍വഹിക്കുന്ന സേവന സമ്പന്നരായ ആരോഗ്യപ്രവര്‍ത്തകരുടെ പ്രതീകമാണിവരെന്നും ഇരുവരേയും അഭിനന്ദിച്ചുകൊണ്ട് അദ്ദേഹം കുറിച്ചു.