ആലപ്പുഴ: ആലപ്പുഴയില്‍ പത്താം ക്ലാസുകാരനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം രാഷ്ട്രീയമാണെന്ന ആരോപണവുമായി സിപിഎം . ക്ഷേത്ര ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പടയണിവട്ടം സ്വദേശി അഭിമന്യുവാണ് കൊല്ലപ്പെട്ടത്. ഈ സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നും രാഷ്ട്രീയ കാരണങ്ങളാണ് കൊലപാതകത്തിന് ഇടയാക്കിയതെന്നും ആരോപിച്ചു സിപിഎം രംഗത്തെത്തിയതോടെയാണ് 15കാരന്റെ കൊലപാതകം വിവാദങ്ങളില്‍ നിറയുന്നത്.
വള്ളികുന്നം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയും പുത്തന്‍ ചന്ത കുറ്റിയില്‍ തെക്കതില്‍ അമ്പിളി കുമാറിന്റെ മകനുമായ അഭിമന്യു ആണ് മരിച്ചത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ മറ്റ് രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം മറ്റൊരു ഉത്സവത്തിന് ഇടയില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ സംഭവം. ഗള്‍ഫില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന അമ്പിളി കുമാര്‍ ക്യാന്‍സര്‍ രോഗബാധിതയായ ഭാര്യ ബീനയുടെ ചികില്‍സാര്‍ത്ഥമാണ് നാട്ടിലെത്തിയത്.
കോവിഡ് കാരണം തിരികെപ്പോകാനായില്ല.അനന്തുവാണ് അഭിമന്യുവിന്റെ സഹോദരന്. പ്രദേശത്തെ ഡിവൈഎഫ്ഐ പ്രവര്‍ത്തനങ്ങളിലും അഭിമന്യു സജീവമായിരുന്നു.