KeralaNews

ആലപ്പുഴയിൽ കാര്‍ മരത്തിലിടിച്ച്‌ അഞ്ചുപേര്‍ക്ക് പരിക്ക്

ആലപ്പുഴ:കാര്‍ മരത്തിലിടിച്ച്‌ അഞ്ചുപേര്‍ക്ക് പരിക്ക്.ആലപ്പുഴ തകഴി കേളമംഗലം ജംഗ്ഷന് സമീപമാണ് സംഭവം.വിവാഹം കഴിഞ്ഞ് അമ്പലപ്പുഴയിലേക്ക് മടങ്ങുകയായിരുന്ന കാർ.5 പേർക്കാണ് പറിക്കറ്റത്.

ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാർ റോഡരുകിലെ മരത്തിലിടിച്ച് മുൻഭാഗം പൂർണമായും തകർന്നു.ഇടിയുടെ ആഘാതത്തിൽ ഡ്രൈവർ ഉൾപ്പടെ 5 പേർക്കും സാരമായി പരിക്കേറ്റു.4 സ്ത്രീകളും, ഡ്രൈവറുമാണ് കാറിൽ ഉണ്ടായിരുന്നത്.

കാർ ഓടിച്ചിരുന്ന അമ്പലപ്പുഴ കരൂർ പനയ്ക്കൽ അശ്വതിയിൽ കൃഷ്ണൻ (65) , ഹരിപ്പാട് ഹരി ഭവനത്തിൽ ജ്യോതി (61) , കരൂർ പനയ്ക്കൽ അശ്വതിയിൽ ശ്രീകുമാരി ദേവി (77), പനയ്ക്കൽ അശ്വതിയിൽ സരോജനി (80), പനയ്ക്കൽ അശ്വതിയിൽ സിന്ധു (60) എന്നിവർക്കാണ് പരിക്കേറ്റത്.

ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തകഴി പഞ്ചായത്ത് ഏഴാം വാർഡ് കേളമംഗലം ജംഗ്ഷനു സമീപം വൈകിട്ട് 4 ഓടെ ആയിരുന്നു അപകടം.

വിവരം അറിഞ്ഞെത്തിയ തകഴി അഗ്നി രക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button