29.4 C
Kottayam
Friday, June 5, 2026

നൂപുർ ശർമയെ ‘നീതിക്ക് മുന്നിൽ കൊണ്ടുവരണം’ ഭീഷണിയുമായി അൽഖ്വയ്ദ

Must read

ന്യൂഡല്‍ഹി: മതനിന്ദ ആരോപിച്ച് നൂപുർ ശർമയെ നീതിക്ക് മുന്നിൽ കൊണ്ടുവരണമെന്ന് ആഗോള ഭീകര സംഘടനയായ അൽ-ഖ്വയ്ദയുടെ ഇന്ത്യൻ ഘടകം ആഹ്വാനം ചെയ്തു.  പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽഖ്വയ്ദയുടെ ഘടകമായ നവഇ ഘവാഇ ഹിന്ദിന്റെ മുഖപത്രമാണ് നൂപുർ ശർമക്കെതിരെ പ്രതികാരം ചെയ്യാൻ ആഹ്വാനം ചെയ്തത്.

ജിഹാദിനെ എതിർക്കുന്നവർക്കെതിരെയും കശ്മീരിലെ ജിഹാദിന് വേണ്ടിയും ആയുധമെടുക്കാനും മുഖപത്രം ആഹ്വാനം ചെയ്തു. അൽഖ്വയ്ദ തലവൻ ഉസാമ ബിൻലാദൻ, അയ്മൻ സവാഹിരി എന്നിവരുടെ ചിത്ര സഹിതമായിരുന്നു പ്രസ്താവന. 

മതനിന്ദ ആരോപിച്ച് എഴുത്തുകാരൻ സൽമാൻ റുഷ്ദിക്കെതിരെ യുഎസിൽ അടുത്തിടെ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അൽഖ്വയ്ദയുടെ ഭീഷണി ​ഗൗരവമായിട്ടാണ് ഇന്റലിജൻസ് ഏജൻസികൾ കാണുന്നത്. നേരത്തെ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ-ഖ്വയ്ദയുടെ മറ്റൊരു ഘടകമായി എക്യുഐഎസും നൂപുർ ശർമക്കെതിരെ ഭീഷണിമുഴക്കിയിരുന്നു.

- Advertisement -

- Advertisement -

മുഖപത്രമായ അസ്-സാഹബിലാണ് പ്രതികാരം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പ്രസ്താവന ഇറക്കിയത്. ദില്ലി, ഗുജറാത്ത്, ഉത്തർപ്രദേശ്, മുംബൈ എന്നിവിടങ്ങളിൽ സ്ഫോടനം നടത്തുമെന്നും എക്യുഐഎസ് ഭീഷണി മുഴക്കിയിരുന്നു. പ്രവാചകന്റെ മഹത്വത്തിനായി ജീവൻ ബലിയർപ്പിക്കുന്ന ആരെങ്കിലുമുണ്ടോ എന്ന് ചോദിക്കുന്ന എക്യുഐഎസ് തലവൻ അസിം ഉമറിന്റെ വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

നൂപുർ ശർമ്മയെ പിന്തുണച്ചതിന് ഉദയ്പൂർ തയ്യൽക്കാരൻ കനയ്യ ലാൽ, അമരാവതി ഫാർമസിസ്റ്റ് ഉമേഷ് കോൽഹെ എന്നിവരുടെ കൊലപാതകത്തിന് പിന്നാലെയാണ് നവ ഇ-ഗസ്‌വഇ-ഹിന്ദ് വഴിയുള്ള ഭീഷണി. നൂപുർ ശർമ അജ്ഞാത കേന്ദ്രത്തിൽ പൊലീസ് സംരക്ഷണയിലാണ് കഴിയുന്നത്. വർധിച്ചുവരുന്ന ഭീഷണികൾ കണക്കിലെടുത്ത് അധികൃതർ സുരക്ഷ ഉയർത്തിയിരുന്നു.

- Advertisement -

കഴിഞ്ഞ ദിവസം നൂപുർ ശർമക്കെതിരെയുള്ള എല്ലാ എഫ്ഐറുകളും ഏകോപിപ്പിച്ച് അന്വേഷണത്തിന് സുപ്രീം കോടതി അനുമതി നൽകിയിരുന്നു.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി; മലപ്പുറത്ത് മൂന്നുപേർ മരിച്ചു

മലപ്പുറം: തേഞ്ഞിപ്പലം കോഹിനൂരിൽ വാഹനാപകടത്തിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. ദേശീയപാത 66-ൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ചായിരുന്നു അപകടം. തൃശ്ശൂർ സ്വദേശികളായ ഷഹീദ്, ഭാര്യ ഷഹീന, ബന്ധു ജഹാന എന്നിവരാണ് മരിച്ചത്. കോഴിക്കോട്ടുനിന്ന് തൃശ്ശൂരിലേക്ക് പോകുംവഴിയായിരുന്നു അപകടം. രാത്രി...

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

Popular this week