ചെന്നൈ:തെന്നിന്ത്യൻ താരം അജിത് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്ത ഇന്നലെയാണ് എത്തിയത്. പിന്നാലെ നടന്റെ ആരോഗ്യവിവരങ്ങളെക്കുറിച്ചും ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചും നിരവധി അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇപ്പോഴിതാ നടന്റെ ആരോഗ്യ വിവരങ്ങളിൽ പ്രതികരണവുമായെത്തിരിക്കുകയാണ് അജിത്തിന്റെ മാനേജർ സുരേഷ് ചന്ദ്ര.
അജിത്തിന് ബ്രെയിൻ ട്യൂമർ എന്ന തരത്തിൽ പ്രചരിച്ച വാർത്ത തെറ്റാണെന്ന് അദ്ദേഹം അറിയിച്ചു. പതിവ് ആരോഗ്യപരിശോധനകൾക്കായാണ് താരം ആശുപത്രിയിലെത്തിയത്. ചെവിയ്ക്ക് താഴെ നീര്‍വീക്കം കണ്ടെത്തുകയും അത് ചികിത്സിക്കുകയും ചെയ്തു. ഇപ്പോൾ അദ്ദേഹത്തെ ജനറൽ വാർഡിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്ന് രാത്രിയോ നാളെ രാവിലെയോ അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത് എന്ന് സുരേഷ് ചന്ദ്ര പറഞ്ഞു.
നിലവിൽ ‘വിടാമുയർച്ചി’ എന്ന ചിത്രത്തിലാണ് അജിത് ഇപ്പോൾ അഭിനയിക്കുന്നത്, അജിത്തിന്റെ കരിയറിലെ 62-ാം ചിത്രമാണിത്. ‘കലഗ തലൈവൻ’ എന്ന ചിത്രത്തിന് ശേഷം മഗിഴ് തിരുമേനിയാണ് ‘വിടാമുയർച്ചി’ സംവിധാനം ചെയ്യുന്നത്.