29.4 C
Kottayam
Saturday, June 6, 2026

എ.സി ഗോഡൗണ്‍,ദിവസവും 125 ഐസ് ക്യൂബ്,50 അടി ഹൈറ്റുള്ള മൂന്ന് കുഴികൾ, ഒറിജിനലിനെ വെല്ലുന്ന ​’ഗുണ കേവ്’ കഥ ചിത്രീകരിച്ചതിങ്ങനെ

Must read

‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ സജീവമാകുകയാണ്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ചിദംബരം സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ അടക്കം കസറുമ്പോൾ, ചിത്രത്തിലെ ​ഗുണ കേവ് ശ്രദ്ധനേടുകയാണ്. യഥാർത്ഥ ​ഗുഹയാണോ അതോ സെറ്റ് ആണോ എന്നാണ് പലരുടെയും സംശയം. എന്നാൽ ഇത് പൂർണമായും സെറ്റ് ആണെന്ന് പറയുകയാണ് കലാസംവിധായാകൻ അജയൻ ചാലിശേരി. 

അജയൻ ചാലിശേരിയുടെ വാക്കുകൾ ഇങ്ങനെ

കഥ കേട്ടപ്പോൾ ഏതെങ്കിലും ഒരു ഗുഹയിൽ ഷൂട്ട് ചെയ്യാം എന്നാണ് കരുതിയത്. മുൻപ് ​ഗുണകേവ് കണ്ടിട്ടുള്ള ഒരുപാട് പേരുണ്ട്. അതുകൊണ്ട് ആളുകളെ പറ്റിക്കാൻ പറ്റില്ല. ഒടുവിൽ കഥയുടെ സീരിയസ്നെസ് മനസിലാക്കി. സിനിമയിൽ കുഴിയുടെ അടുത്ത് മഞ്ഞുമ്മൽ ബോയ്സ് നിൽക്കുന്ന സ്ഥലം പോലും 80 അടിയോളം താഴ്ചയിലാണ് സെറ്റ് ചെയ്തിരിക്കുന്നത്.

കേവിൽ നിരവധി മരണങ്ങളും അപകടങ്ങളും ഉണ്ടായതുകൊണ്ട് വർഷങ്ങളായി ആ സംഭവസ്ഥലത്തേക്ക് ആളുകളെ കയറ്റിവിടുന്നില്ല. നിരോധിത മേഖലയാണ്. പക്ഷേ, നമുക്ക് ആ സ്ഥലം കാണാതെ സെറ്റിടാൻ പറ്റില്ല. ഒടുവിൽ വളരെ കഷ്ടപ്പെട്ടാണ് ഞങ്ങൾ പെർമിഷനൊക്കെ വാങ്ങി ​ഗുണ കേവിൽ ഇറങ്ങി.

- Advertisement -

വർഷങ്ങളായി അടച്ചിട്ടതുകൊണ്ട് വെള്ളവും ചെളിയും മണ്ണുമൊക്കെ അഞ്ചടി പൊക്കത്തിന് കെട്ടി കിടക്കുക ആയിരുന്നു. യഥാർത്ഥ കുഴിക്ക് മുകളിലും ഇത്തരത്തിൽ മണ്ണും കല്ലും നിറഞ്ഞ കിടക്കുകയാണ്. എവിടെയാണ് തുരുമ്പ് പിടിച്ച് കിടക്കുന്നത് എന്ന് പോലും നമുക്ക് അറിയില്ല. വഴുക്കി വീഴുന്ന പ്രദേശം കൂടി ആയിരുന്നു.

- Advertisement -

അവിടെ ഇത്രയും ആളുകളുമായി ഷൂട്ട് ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടാണ്. അതിന് അനുവാദവും കിട്ടില്ല. അവിടത്തെ ആളുകളെ സംബന്ധിച്ച് ദുരൂഹത നിറഞ്ഞ സ്ഥമാണത്. അവർക്ക് പേടിയാണ്. അവിടെ പോകുന്നവർക്ക് ചെറുനാരങ്ങ തരും. പ്രേതമുണ്ട് എന്നൊക്കെയാണ് അവിടുത്തെ ഗാർഡുകൾ പറയുന്നത്. 

​ഗുണ കേവ് കണ്ടപ്പോൾ നമുക്കും അസ്വസ്ഥത തോന്നും. നാലഞ്ച് മിനിറ്റൊക്കെ അവിടെ പറ്റുള്ളൂ. ധാരാളം വവ്വാലുകളും കുരങ്ങുകളും ഒക്കെയുള്ള ഒരിടം. വല്ലാത്തൊരു സ്മെൽ ആയിരുന്നു. ഗുണ കേസ് കണാൻ പോയിട്ട് രണ്ട് മൂന്ന് ദിവസത്തേക്ക് ഭയങ്കര പ്രശ്നമായിരുന്നു. എനിക്ക് ഉറക്കമില്ല. കണ്ണടയ്ക്കുമ്പോൾ പാറക്കെട്ടുകളാണ് കാണുന്നത്. ഞാൻ ഒരു കുഴിയിൽ കിടക്കുന്നത് പോലെ ആയിരുന്നു. കണ്ണടക്കാൻ പറ്റാത്ത അവസ്ഥ. ആ സ്ഥലത്ത് എത്തിപ്പെട്ട അവസ്ഥ. 

ഇതിന് താഴെയാണ് 900 അടി താഴ്ചയെന്ന് പറയപ്പെടുന്ന കുഴി ഉള്ളത്. അവിടുത്തെ കുറേ സ്കെച്ചുകൾ വരച്ചുണ്ടാക്കി. ഗുഹയുടെ വലിപ്പവും രൂപയും ഘടനയുമൊക്കെ മനസ്സിലാക്കി. ഫൈബറിൽ ആയിരുന്നു ​ഗുഹ ഞങ്ങൾ ചെയ്തത്. കൊടൈക്കനാലിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നും പാറകളുടെ മോൾഡുകൾ എടുത്തിട്ടുണ്ടായിരുന്നു. ഇതാണ് ടെക്സ്റ്ററിന് ഉപാകാരപ്പെട്ടത്. 

- Advertisement -

ഞങ്ങൾ നേരിട്ട വലിയൊരു പ്രശ്നം സെറ്റിടാൻ പറ്റിയ സ്ഥലം കണ്ടെത്തുക എന്നതായിരുന്നു. ഒന്നര രണ്ട് മാസത്തോളം അതിന് വേണ്ടി നടന്നു. അൻപത് അടിയിൽ കൂടുതലുള്ള സ്ഥലം വേണം. പിന്നെ 17 താഴത്തേക്ക് കുഴിക്കുകയും വേണം. എന്നാലെ നമുക്ക് ഷൂട്ട് ചെയ്യാൻ പറ്റുള്ളൂ. ഒടുവിൽ പെരുമ്പാവൂരിൽ ഒരു ​ഗോഡൗൺ കണ്ടെത്തി. അവിടെയാണ് സെറ്റ് ഇട്ടത്.

പത്തടി കഴിഞ്ഞപ്പോൾ തന്നെ അവിടെ വെള്ളം കണ്ടു. റിം​ഗ് ഇട്ട് അതിനെ കിണറാക്കി മാറ്റി. 50 അടിയാണ് സെറ്റിന്റെ ഹൈറ്റ്. തണുത്ത വെള്ളമാണ് ഉപയോ​ഗിച്ചത്. 125 ഐസ് ക്യൂബ് ദിവസവും നമ്മൾ വാങ്ങി. രണ്ട് മൂന്ന് ടാങ്കർ ലോറിയിൽ ഐസ് ഇട്ട് ചെയ്തു. ഫ്ലോർ ഫുൾ എസിയാണ്.

കൊടൈക്കനാൽ ആണല്ലോ അഭിനേതാക്കൾ വിയർക്കാൻ പാടില്ലല്ലോ. ഇവർക്ക് ഇറങ്ങി വരാനായി അൻപത് അടി ഹൈറ്റുള്ള മൂന്ന് കുഴികൾ വേറെ സെറ്റ് ചെയ്തിരുന്നു. സൗബിനും ഭാസിയും തൂങ്ങി കിടക്കുന്നത് 40 അടി മുകളിൽ കയറിലാണ്. അതിനിടയിലാണ് അഭിനയിക്കുന്നതും. ഭയങ്കര റിസ്ക് ആയിരുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

Popular this week