നിവിന്‍ പോളി ചിത്രമായ ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേളയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഐശ്വര്യ ലക്ഷ്മി. സ്വന്തം കഠിന പ്രയത്‌നത്തിലൂടെയാണ് ഐശ്വര്യ സിനിമയില്‍ എത്തുന്നത്.ഓഡീഷനിലൂടെയായിരുന്നു എത്തിയത്. ഐശ്വര്യയുടെ കരിയര്‍ മാറ്റി മറിച്ചത് ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി ആണ്. ഇന്നും ചിത്രത്തിലെ അപര്‍ണ്ണ എന്ന കഥാപാത്രം പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാണ്. മായനദിയ്ക്ക് ശേഷം നിരവധി ചിത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ഇന്നും ഐശ്വര്യ ലക്ഷ്മിയെ കുറിച്ച് പറയുമ്പോള്‍ പ്രേക്ഷകരുടെ മനസ്സില്‍ ആദ്യം എത്തുന്നത് മായാനദിയാണ്.
മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമ ലോകത്തും ഐശ്വര്യ ലക്ഷ്മി സജീവമാണ്. അഭിനയിച്ച എല്ലാ ചിത്രങ്ങളിലും തന്റേതായ കൈയൊപ്പ് പതിപ്പിക്കാന്‍ നടിയക്ക് കഴിഞ്ഞിട്ടുണ്ട്. അര്‍ച്ചന 31 നോട്ട് ഔട്ട് ആണ് ഏറ്റവും ഒടുവില്‍ പുറത്ത് വന്ന ചിത്രം. കുമാരിയാണ് പുതിയ സിനിമ. കൂടാതെ തെലുങ്കിലും നടിയുടെ ചിത്രം റിലീസിന് ഒരുങ്ങുന്നുണ്ട്.ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് ഐശ്വര്യ ലക്ഷ്മിയുടെ പുതിയ അഭിമുഖമാണ്. മോഹന്‍ലാല്‍ മമ്മൂട്ടി സിനിമയില്‍ സിനിമയില്‍ അഭിനയിക്കാന്‍ കഴിയാത്തതിനെ കുറിച്ചാണ് താരം പറയുന്നത്. കൂടാതെ വിവാഹത്തെ കുറിച്ചും മെഡിസിന്‍ രംഗത്ത് നിന്ന് സിനിമയില്‍ എത്തിയപ്പോഴുണ്ടായ വീട്ടുകാരുടെ പ്രതികരണത്തെ കുറിച്ചും ഇപ്പോഴത്തെ സമീപനത്തെ കുറിച്ചും ഐശ്വര്യ ലക്ഷ്മി പറയുന്നുണ്ട്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
വിവാഹത്തിന് താല്‍പര്യമില്ലെന്ന് നേരത്തെ അച്ഛനോടും അമ്മയോടും പറഞ്ഞിട്ടുണ്ട്. രണ്ട് പേരും അത് മനസ്സിലാക്കിയിട്ടുള്ളതിനാല്‍ വിവാഹത്തിന് നിര്‍ബന്ധിക്കാറില്ല. എപ്പോഴെങ്കിലും വിവാഹം നടന്നാല്‍ അത് പ്രണയവിവാഹമായിരിക്കും. യഥാര്‍ഥ പേരിനെക്കാളും ഐഷു എന്നാണ് നടിയെ അറിയപ്പെടുന്നത്. വീട്ടുകാരാണ് ആദ്യമായി ഐഷു എന്ന് വിളിച്ചതെന്നാണ ഐശ്വര്യ ലക്ഷ്മി പറയുന്നത്. ” അച്ഛനും അമ്മയുമാണ് ഐഷു എന്ന് ആദ്യം വിളിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട് തുടങ്ങിയപ്പോള്‍ ഐഷു എന്ന് പേര് വെച്ചു ആ സമയത്ത് സിനിമയില്‍ വന്നിട്ടില്ല. വീട്ടില്‍ മാത്രം വിളിച്ച പേരാണ് ഇപ്പോള്‍ ആളുകളെല്ലം വിളിക്കുന്നത്. ഐഷു എന്ന പേരിലാണ് കൂടുതല്‍ സുപരിചിത. ആ വിളിയില്‍ സ്‌നേഹമുണ്ട്. അത് കേള്‍ക്കുമ്പോള്‍ വലിയ സന്തോഷമാണെന്നും നടി പറയുന്നുണ്ട്
മമ്മൂട്ടി മോഹന്‍ലാല്‍ സിനിമകളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടില്ലെന്നും ഐശ്വര്യ ലക്ഷ്മി അഭിമുഖത്തില്‍ പറയുന്നുണ്ട്. അഭിനയത്തില്‍ എത്തി അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ മമ്മൂട്ടി- മോഹല്‍ലാല്‍ ചിത്രത്തില്‍ കണ്ടിട്ടില്ലല്ലോ എന്ന ചോദ്യത്തിനായിരുന്നു നടിയുടെ മറുപടി. ഇതുവരെ എനിക്ക് അങ്ങനെയൊരു അവസരം ലഭിച്ചില്ല. മലയാളത്തിന് ദൈവാനുഗ്രഹം പോലെ ലഭിച്ച വലിയ നടന്മാരാണ് രണ്ടു പേരും. നല്ലയൊരു കഥാപാത്രം ലഭിച്ചാല്‍ തീര്‍ച്ചയായും അഭിനയിക്കും. രണ്ട് പേര്‍ക്കൊപ്പം സ്‌ക്രീനില്‍ അല്‍പനേരമെങ്കിലും വരാന്‍ കഴിഞ്ഞാല്‍ അത് വലിയ ഭാഗ്യമായാണ് കരുതുന്നതെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു.
സിനിമയില്‍ വന്നതിന് ശേഷം ജീവിതത്തില്‍ നല്ല മാറ്റമാണ് ഉണ്ടായിരിക്കുന്നതെന്നും ഐശ്വര്യ പറയുന്നു. ഒരു വ്യക്തി എന്ന നിലയില്‍ സിനിമയിലാണ് ഞാന്‍ വളര്‍ന്നത്. ഞാന്‍ എന്താണെന്ന് മനസ്സിലാക്കാന്‍ കഴിയുന്നു. സിനിമയില്‍ വന്നതിന് ശേഷം തന്റെ ചിന്തയില്‍ മാറ്റം വന്നിട്ടുണ്ട്്. അത് തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. തനിക്ക് സന്തോഷം മാത്രമല്ല ജീവിതവും സിനിമ തരുന്നു. ജീവിതത്തിലെ എല്ലാ സന്തോഷത്തിന് കാരണം സിനിമ തന്നെയാണെന്നും നടി പറയുന്നു.