കൊച്ചി: രാജ്യദ്രോഹ കേസില്‍ ലക്ഷദ്വീപ് പോലീസ് കേസെടുത്ത ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയ്ക്കു മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. വെള്ളിയാഴ്ച ഹര്‍ജി പരിഗണിക്കവേയാണു ഹൈക്കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
നേരത്തെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഐഷയോട് ചോദ്യം ചെയ്യലിന് ഹാജരാകാനും അറസ്റ്റ് ചെയ്താല്‍ ജാമ്യം നല്‍കാന്‍ പോലീസിനും നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നു മൂന്നു ദിവസം മണിക്കൂറുകളോളമാണു അയിഷയെ ലക്ഷദ്വീപ് പോലീസ് ചോദ്യം ചെയ്തത്. തനിക്ക് നീതി ലഭിച്ചെന്നു മുന്‍കൂര്‍ ജാമ്യം ലഭിച്ച ഐഷ ഒരു വാര്‍ത്താ ചാനലിനോട് വ്യക്തമാക്കി.
ചാനലില്‍ നടന്ന ചര്‍ച്ചയില്‍ ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ ബയോ വെപ്പണ്‍ ഉപയോഗിക്കുകയാണെന്ന് അയിഷ പറഞ്ഞെന്ന് ആരോപിച്ച് ബിജെപി നല്‍കിയ പരാതിയിലായിരുന്നു രാജ്യദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്തത്.
അതിനിടെ, ലക്ഷദ്വീപ് ചെറിയം ദ്വീപിലെ ഷെഡുകള്‍ പൊളിച്ചുനീക്കാന്‍ അധികൃതര്‍ നോട്ടീസ് നല്‍കി. ഏഴ് ദിവസത്തിനകം ഷെഡുകള്‍ പൊളിച്ചുനീക്കണമെന്നാണു നോട്ടീസ്. തേങ്ങയും മറ്റും ഉണങ്ങുന്നതിന് ഉപയോഗിക്കുന്ന ഷെഡുകളാണു പൊളിച്ചുനീക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
ആള്‍ താമസമില്ലാത്ത ദ്വീപാണ് ചെറിയം ദ്വീപ്. നേരത്തെ പല ഹാര്‍ബറുകളിലും ഏതാനും ഷെഡുകള്‍ പൊളിച്ചുനീക്കയത് വ്യാപക പ്രതിഷേധത്തിനും കാരണമായിരുന്നു. അനധികൃതമായി നിര്‍മിച്ച ഷെഡുകളാണ് പൊളിച്ചുനീക്കിയതെന്നായിരുന്നു അധികൃതര്‍ വിശദീകരിച്ചിരുന്നത്.