പിന്നാലെ നടന്ന് ശല്യം ചെയ്തു, ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു, വഴങ്ങാതെ വന്നപ്പോള്‍ സഹോദരിയെ പീഡിപ്പിച്ചു; ഗത്യന്തരം ഇല്ലാതെ പെണ്‍കുട്ടികള്‍ 50 കാരനെ കൊലപ്പെടുത്തി
ലക്‌നൗ: ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും രണ്ട് വര്‍ഷമായി പിന്നാലെ നടന്ന് ശല്യം ചെയ്യുകയും ചെയ്ത ഗ്രാമമുഖ്യയുടെ ഭര്‍ത്താവിനെ പെണ്‍കുട്ടികള്‍ വെടിവച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ കാന്‍പൂരിലെ കനൗജിലാണ് സംഭവം.
കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി കൊല്ലപ്പെട്ട 50 വയസുകാരന്‍ പെണ്‍കുട്ടികളെ നിരന്തരം ശല്യം ചെയ്യുകയായിരുന്നു. ഗത്യന്തരമില്ലാതെ വന്നതോടെ രണ്ട് ദിവസം മുന്‍പ് ഇയാളെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം പെണ്‍കുട്ടിയും സുഹൃത്തും ചേര്‍ന്ന് നേരത്തെ സംഘടിപ്പിച്ച നാടന്‍ തോക്ക് കൊണ്ട് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഇയാള്‍ ഒട്ടേറെ ക്രിമിനല്‍ കേസുകളിലും പ്രതിയാണ്. ഇതിനാലാണ് ഇയാളെ ഭയന്ന് പെണ്‍കുട്ടി ആരോടും ശല്യം ചെയ്യുന്ന കാര്യം പറഞ്ഞിരുന്നില്ല. എന്നാല്‍ സഹോദരിയെ ഉപദ്രവിച്ചതോടെയാണ് കാല്ലാന്‍ തീരുമാനിക്കുന്നതും കൊല്ലുന്നതും. കൊലയ്ക്ക് ശേഷം സുഹൃത്തിനൊപ്പം നാടുവിട്ട പെണ്‍കുട്ടിയെ പോലീസ് പിടികൂടി.