29.4 C
Kottayam
Friday, June 5, 2026

നട്ടെല്ലുള്ള നാട്ടുകാരെ തൊടാന്‍ ആരെക്കൊണ്ടും സാധിക്കില്ല, നട്ടെല്ലിന്റെ സ്ഥാനത്ത് ചിലര്‍ക്കുള്ളത് വാഴപ്പിണ്ടി; ഐഷ സുല്‍ത്താന

Must read

കൊച്ചി: ലക്ഷദ്വീപിലെ സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ വീണ്ടും വിമര്‍ശനങ്ങളുമായി ഐഷ സുല്‍ത്താന. ദ്വീപിലെ കപ്പല്‍ ഗതാഗതത്തെക്കുറിച്ച് വ്യാജ പ്രചരണങ്ങള്‍ നടത്തിയതിന് അറസ്റ്റ് ചെയ്യപ്പെട്ട ഹുസൈന്‍ എന്ന വ്യക്തിയെ അനുകൂലിച്ചുകൊണ്ടാണ് ഐഷ സുല്‍ത്താന രംഗത്തു വന്നിരിക്കുന്നത്.

‘നട്ടെല്ലിന്റെ സ്ഥാനത്ത് ചിലര്‍ക്കുള്ളത് വാഴപ്പിണ്ടിയാണ്, അവരിലാണ് ഭയമുള്ളത്. അവരുടെ തെറ്റിനെ ചൂണ്ടി കാണിക്കുന്നവരെ അവര്‍ ഭയക്കുന്നു. രാജ്യത്തിനു സ്വാതന്ത്ര്യം കിട്ടിയത് 2014 ആണെന്ന് പറഞ്ഞ കങ്കണയുടെ പ്രസ്ഥാവന ശെരിയും, ഒപ്പം രാജ്യസ്‌നേഹി പട്ടവും സമ്മാനമായി കൊടുത്തു’, ഐഷ സുല്‍ത്താന ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

നെട്ടല്ലിന്റെ സ്ഥാനത്ത് ചിലര്‍ക്കുള്ളത് വാഴപ്പിണ്ടിയാണ്, അവരിലാണ് ഭയമുള്ളത്. അവരുടെ തെറ്റിനെ ചൂണ്ടിക്കാണിക്കുന്നവരെ അവര്‍ ഭയക്കുന്നു.
രാജ്യത്തിനു സ്വാതന്ത്ര്യം കിട്ടിയത് 2014 ആണെന്ന് പറഞ്ഞ കങ്കണയുടെ പ്രസ്താവന ശെരിയും,ഒപ്പം രാജ്യസ്‌നേഹി പട്ടവും സമ്മാനമായി കൊടുത്തു.

- Advertisement -


എന്നാല്‍, ജനിച്ച നാട്ടിലും, കണ്ട് വളര്‍ന്ന നാട്ടുകാര്‍ക്കെതിരെയും നടപ്പാക്കിയ കരട് നിയമത്തെ ചോദ്യം ചെയ്ത ഞങ്ങളൊക്കെ രാജ്യദ്രോഹിയും, ഒപ്പം കേസും, കൊള്ളാം.

- Advertisement -

ഹുസൈന്‍ സാറിനൊപ്പം നാടും നാട്ടുകാരും ഒറ്റ കെട്ടായിട്ടുണ്ടാവും. ഞാന്‍ മുന്‍പ് പറഞ്ഞിരുന്നില്ലേ ‘അവരില്‍ ഉള്ളതും നമ്മില്‍ ഇല്ലാത്തതും ഒന്നാണ് ഭയം’. നട്ടെല്ലുള്ള നാട്ടുകാരെ തൊടാന്‍ ഒരുത്തനെ കൊണ്ടും സാധിക്കില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

കോഴിക്കോട്ട് ആംബുലൻസ് മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട് കോട്ടപ്പറമ്പിലാണ് സംഭവം. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ...

എക്സാലോജിക് കേസിൽ ഇ.ഡി. അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; സിഎംആർഎല്ലിന് കനത്ത തിരിച്ചടി

കൊച്ചി: എക്സാലോജിക് കേസിൽ സിഎംആർഎല്ലിന് കനത്ത തിരിച്ചടി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. സിഎംആർഎൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണത്തിനെതിരെയുള്ള സിഎംആർഎല്ലിന്റെ അപ്പീൽ ഹർജി...

ഭരണം ആരംഭിക്കും മുമ്പ് ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി; ചോദിച്ച വകുപ്പ് കിട്ടാത്തതിന് മന്ത്രി രാജിവെച്ചു

ബെംഗളൂരു: സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിലേറിയതിന് പിന്നാലെ കർണാടകയിൽ ഡി.കെ. ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി. കോൺഗ്രസ് മുതിർന്ന നേതാവും ജലസേചന വകുപ്പ് മന്ത്രിയുമായ രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവെച്ചു. ചോദിച്ച വകുപ്പ് നൽകാത്തതിലുള്ള അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ്...

Popular this week