ഭോപ്പാൽ: മധ്യപ്രദേശിൽ വ്യോമസേന വിമാനം തകർന്ന് വീണ് അപകടം. മിറാഷ് 2000 വിമാനം ആണ് തകർന്നു വീണത്. പൈലറ്റ് സുരക്ഷിതനാണെന്നാണ് വിവരം. മധ്യപ്രദേശിലെ ശിവപുരിയിലാണ് അപകടമുണ്ടായത്.
പരിശീലനപറക്കലിനിടെയാണ് അപകടമുണ്ടായത്. രണ്ട് പൈലറ്റുമാരാണ് ഉണ്ടായിരുന്നത്. ഇവർ സുരക്ഷിതരാണെന്ന വിവരമാണ് വ്യോമസേന അറിയിക്കുന്നത്. അതേ സമയം അപകടത്തിന്റെ കാരണത്തക്കുറിച്ച് അന്വേഷിക്കാൻ വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

