24.3 C
Kottayam
Saturday, June 6, 2026

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍ ഇന്ത്യ

Must read

ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇസ്രയേലിലേക്കുള്ള എല്ല വിമാന സര്‍വീസുകളും മെയ് 31 വരെ നിര്‍ത്തലാക്കി എയര്‍ ഇന്ത്യ. ന്യൂഡല്‍ഹി-ടെല്‍ അവീവ് റൂട്ടിലെ വിമാന സര്‍വീസുകളാണ് നിര്‍ത്തലാക്കിയത്. ടെല്‍ അവീവ് റൂട്ടിലെ മിക്ക മുന്‍നിര വിമാനക്കമ്പനികളും സര്‍വീസുകള്‍ നിര്‍ത്തിവച്ചു. നിലവില്‍ എല്‍ അല്‍ (El Al) ഉള്‍പ്പെടെയുള്ള ഇസ്രായേലി വിമാനക്കമ്പനികള്‍ മാത്രമാണ് കടുത്ത നിയന്ത്രണങ്ങളോടെ സര്‍വീസ് നടത്തുന്നത്.

ജനുവരി 1ന് പുനരാരംഭിച്ച ഡല്‍ഹി-ടെല്‍ അവീവ് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഫെബ്രുവരി 28ലെ ഇറാന്‍ ആക്രമണത്തിന് ശേഷം തടസ്സപ്പെട്ടു. ഇസ്രായേലിലുള്ള 40,000-ത്തിലധികം ഇന്ത്യക്കാര്‍ ഇതോടെ കടുത്ത ആശങ്കയിലായി. തൊഴില്‍പരമായ ആവശ്യങ്ങള്‍ക്കോ സംഘര്‍ഷമേഖലയില്‍ നിന്ന് നാട്ടിലേക്കോ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിമാനമില്ലാത്തത് തിരിച്ചടിയായി.

ഇസ്രായേല്‍ വിടാന്‍ ആഗ്രഹിക്കുന്നവര്‍ ലാന്‍ഡ് ക്രോസിംഗുകള്‍ വഴി ജോര്‍ദാന്‍ അല്ലെങ്കില്‍ ഈജിപ്ത് വഴി യാത്ര ചെയ്യേണ്ട അവസ്ഥയാണ്. ടെല്‍ അവീവിലെ ഇന്ത്യന്‍ മിഷന്‍ 24ഃ7 അടിയന്തര ഹെല്‍പ്ലൈന്‍ തുറക്കുകയും വിപുലമായ രജിസ്‌ട്രേഷന്‍ ഡ്രൈവ് ആരംഭിക്കുകയും ചെയ്തു. ഇസ്രയേലിലെ ഇന്ത്യന്‍ അംബാസഡര്‍ ജെപി സിങ്ങിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ തൊഴിലാളികളുമായും വിദ്യാര്‍ഥികളുമായും വെര്‍ച്വല്‍ ചര്‍ച്ചകള്‍ നടത്തി പിന്തുണ ഉറപ്പുനല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week