റോം: എയര്‍ലൈന്‍സ് കമ്പനി കൈമാറ്റം ചെയ്തതോടെ തൊഴില്‍ നഷ്ടപ്പെട്ടതില്‍ പ്രതിഷേധവുമായി ഡസന്‍ കണക്കിന് എയര്‍ ഹോസ്റ്റസുമാര്‍ തെരുവിലിറങ്ങി. അല്‍ഇറ്റാലിയ എയര്‍ലൈന്‍സ് കമ്പനി കൈമാറ്റം ചെയ്യപ്പെട്ടതോടെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട എയര്‍ഹോസ്റ്റസുമാരാണ് സെന്‍ട്രല്‍ റോമില്‍ മേല്‍വസ്ത്രമഴിച്ച് പ്രതിഷേധിച്ചത്.
റോമിലെ കാപ്പിറ്റോലിന്‍ ഹില്ലില്‍ പ്രതിഷേധത്തിന്റെ ഭാഗമായി നടത്തിയ ഫ്ളാഷ് മോബിനിടെ അന്‍പതോളം എയര്‍ഹോസ്റ്റസുമാര്‍ ഒരേസമയം ഓവര്‍കോട്ടും ഷര്‍ട്ടും സ്‌കര്‍ട്ടും ഷൂസും അഴിക്കുകയായിരുന്നു.ഒക്ടോബര്‍ 14നായിരുന്നു അല്‍ ഇറ്റാലിയ കമ്പനിയുടെ അവസാന ഫ്‌ലൈറ്റ്.
തൊട്ടടുത്ത ദിവസം തന്നെ കമ്പനിയുടെ പുതിയ ഉടമസ്ഥരായ ഇറ്റലി എയര്‍ ട്രാന്‍സ്‌പോര്‍ട്ട് (ഐ ടി എ) പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. 775 കോടി രൂപയ്ക്കാണ് ഐടിഎ അല്‍ ഇറ്റാലിയ സ്വന്തമാക്കിയത്. എന്നാല്‍ 10000 ജോലിക്കാര്‍ ഉണ്ടായിരുന്ന അല്‍ ഇറ്റാലിയയില്‍നിന്ന് മൂവായിരത്തില്‍ താഴെ ആളുകളെ മാത്രമാണ് ഐടിഎ നിയമിച്ചത്.