ബെംഗളൂരുവില്‍ എയര്‍ഹോസ്റ്റസ് നാലാം നിലയില്‍ നിന്ന് വീണു മരിച്ചു: ആണ്‍സുഹൃത്ത് അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ എയര്‍ഹോസ്റ്റസ് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് വീണു മരിച്ച നിലയില്‍. അര്‍ച്ചന ധിമാന്‍ എന്ന യുവതിയാണ് മരിച്ചത്.സംഭവത്തില്‍ ഇവരുടെ ആണ്‍സുഹൃത്തിനെ പോലീസ് അറസ്റ്റു ചെയ്തു.

ഐ.ടി ഉദ്യോഗസ്ഥനായ അദേശാണ് അറസ്റ്റിലായത്.അര്‍ച്ചന കാലു തെറ്റി താഴേക്കു വീഴുകയായിരുന്നു എന്നും ഉടന്‍ തന്നെ താന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുമെന്നുമാണ്‌ അദേശിന്റെ വിശദീകരണം. എന്നാല്‍ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

നാലു ദിവസം മുമ്ബാണ് അര്‍ച്ചന ദുബായില്‍ നിന്ന് എത്തിയത്. ഇരുവരും ഒരു ഡേറ്റിങ് വെബ്‌സൈറ്റിലൂടെയാണ് പരിചയത്തിലാകുന്നത് എന്ന് പോലീസ് പറയുന്നു. ആറു മാസത്തോളമായി ഇവര്‍ അടുപ്പത്തിലായിരുന്നു.

ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവാണെന്നും സംഭവം നടന്ന രാത്രിയില്‍ ഇരുവരും മദ്യലഹരിയിലായിരുന്നു എന്നും പോലീസ് പറയുന്നു. അര്‍ച്ചനയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന് പോലീസ് വ്യക്തമാക്കി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News