ന്യൂഡല്‍ഹി: കൊവിഡ് മഹാമാരി അടുത്തവര്‍ഷവും തുടര്‍ന്നേക്കുമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. നിലവിലെ സാഹചര്യം അനുസരിച്ച് ഏതാനും മാസങ്ങള്‍ കൂടി രോഗ വ്യാപനം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ കൊവിഡ് പ്രതിരോധത്തിനായുള്ള പ്രത്യേക സംഘത്തിലെ അംഗം കൂടിയാണ് ഡോ. ഗുലേറിയ.
ഏതാനും മാസങ്ങള്‍ കൂടി കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കും. കൊവിഡ് 2021 ലേക്ക് കടക്കില്ലെന്ന് ഇപ്പോള്‍ പറയാനാവില്ല. എന്നാല്‍ നമുക്ക് പറയാന്‍ കഴിയുന്നത് രോഗ വ്യാപന തോത് കുത്തനെ ഉയരുന്നതിനുപകരം താഴ്ന്ന നിലയിലായിക്കും എന്നതാണ്. അടുത്ത വര്‍ഷം ആദ്യം കൊവിഡ് അവസാനിക്കുമെന്ന് പറയാന്‍ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News