26.2 C
Kottayam
Friday, June 5, 2026

ഒടുവിൽ അടിച്ചു പിരിഞ്ഞു, തമിഴ്നാട്ടിൽ ബിജെപിയുമായി സഖ്യമില്ലെന്ന് അണ്ണാഡിഎംകെ

Must read

ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ ബിജെപിക്ക് വന്‍ തിരിച്ചടി. ബിജെപിയുമായി സംസ്ഥാനത്ത് സഖ്യമില്ലെന്ന് എടപ്പാടി പളനിസ്വാമി നേതൃത്വം നല്‍കുന്ന എഐഎഡിഎംകെ പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലെയുമായുളള കടുത്ത വാക്‌പോരുകള്‍ക്ക് ശേഷമാണ് സഖ്യം വിടുന്നതായി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ഡി ജയകുമാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

സിഎന്‍ അണ്ണാദുരൈയും ജെ ജയലളിതയും അടക്കമുളള എഐഎഡിഎംകെയുടെ പ്രമുഖ നേതാക്കള്‍ക്കെതിരെ അണ്ണാമലെ നടത്തിയ പരാമര്‍ശങ്ങളാണ് ബിജെപിയുമായുളള സഖ്യത്തില്‍ വിളളല്‍ വീഴ്ത്തിയിരിക്കുന്നത്. ”ബിജെപിയുമായി നിലവില്‍ സഖ്യമില്ല. സഖ്യത്തെ കുറിച്ച് ഇനി തിരഞ്ഞെടുപ്പ് സമയത്ത് മാത്രമേ തീരുമാനമെടുക്കുകയുളളൂ”, ഡി ജയകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ബിജെപി പ്രവര്‍ത്തകര്‍ സഖ്യമാഗ്രഹിക്കുന്നുണ്ടെങ്കിലും അണ്ണാമലെ എഐഎഡിഎംകെയുമായി സഖ്യം ആഗ്രഹിക്കുന്നില്ല. തങ്ങളുടെ നേതാക്കള്‍ക്ക് നേരെയുളള വിമര്‍ശനം സഹിക്കേണ്ട കാര്യമില്ല. തങ്ങള്‍ എന്തിനാണ് അവരെ താങ്ങുന്നത്. ബിജെപിക്ക് ഇവിടെ കാലുറപ്പിച്ച് നില്‍ക്കാന്‍ സാധിക്കില്ല. അവര്‍ക്ക് എത്ര വോട്ടുണ്ടെന്നത് എല്ലാവര്‍ക്കും അറിയാം. തങ്ങള്‍ കാരണമാണ് അവരെ ആളുകള്‍ അറിയുന്നത്”, മുന്‍ മന്ത്രി കൂടിയായ ഡി ജയകുമാര്‍ തുറന്നടിച്ചു.

ഇതില്‍ക്കൂടുതല്‍ തങ്ങള്‍ക്ക് സഹിക്കാന്‍ സാധിക്കില്ല. സഖ്യം എന്നത് ഇനിയില്ല. തിരഞ്ഞെടുപ്പ് വരുമ്പോള്‍ ബാക്കി തീരുമാനിക്കാം”. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായം അല്ലെന്നും പാര്‍ട്ടി തീരുമാനമാണ് എന്നും ജയകുമാര്‍ വ്യക്തമാക്കി. 1950കളില്‍ അണ്ണാദുരെ മധുരയില്‍ വെച്ച് ഹൈന്ദവ വിശ്വാസത്തെ വിമര്‍ശിച്ച് സംസാരിച്ചുവെന്നും അതിനെ സ്വാതന്ത്ര്യ സമര സേനാനി ആയിരുന്ന മുത്തുരാമലിംഗ തേവര്‍ നിശിതമായി എതിര്‍ത്തു എന്നുമായിരുന്നു അണ്ണാമലെ പറഞ്ഞത്.

- Advertisement -

ഇതോടെ എഐഎഡിഎംകെ നേതാക്കള്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നു. അണ്ണാമലെ പറഞ്ഞ സംഭവത്തിന് തെളിവില്ലെന്നും അണ്ണാദുരെയെ കുറിച്ച് മോശമായി സംസാരിക്കാന്‍ ബിജെപി നേതാവിന് യാതൊരു അവകാശവും ഇല്ലെന്നും പാര്‍ട്ടി നേതാവ് ഷണ്‍മുഖം പ്രതികരിച്ചു. ”നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുന്നതിന് തമിഴ്‌നാട്ടിലെ 39 സീറ്റുകളില്‍ വിജയിക്കേണ്ടത് പ്രധാനമാണ്. എഐഎഡിഎംകെ പിന്തുണ ഇല്ലാതെ അത് സാധ്യമല്ലെന്ന് ബിജെപി ദേശീയ നേതൃത്വത്തിന് അറിയാം.

- Advertisement -

എന്നാല്‍ തമിഴ്‌നാട്ടില്‍ എന്‍ഡിഎ വിജയിക്കുന്നതിനെ കുറിച്ചോ നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുന്നതിനെ കുറിച്ചോ അല്ല അണ്ണാമലെ ആലോചിക്കുന്നത്. എഐഎഡിഎംകെ-ബിജെപി സഖ്യത്തെ പിന്തുണയ്ക്കുകയും ഡിഎംകെയെ വിമര്‍ശിക്കുകയും ചെയ്യുന്നതിന് പകരം ബിജെപി സംസ്ഥാന അധ്യക്ഷന്‍ സ്വന്തം സഖ്യത്തിലെ അണ്ണാഡിഎംകെയെ ലക്ഷ്യമിടുകയാണ്” എന്നും മുന്‍ മന്ത്രി കൂടിയായ ഷണ്‍മുഖം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

Popular this week