KeralaNews

എ.ഐ.ക്യാമറ വില്ലാനോ?ആദ്യ ദിവസത്തെ നോട്ടീസുകളുടെ കണക്കിങ്ങനെ, ഒരു മാസം പിഴയില്ല

തിരുവനന്തപുരം: ഗതാഗത നിയമലംഘനത്തിന് ഐഎ ക്യാമറകള്‍ വഴി പിടിക്കപ്പെടുന്നവർക്കുള്ള നോട്ടീസ് തിങ്കളാഴ്ച മുതൽ അയച്ച് തുടങ്ങും. ഇന്നലെയാണ് എഐ ക്യാമറകള്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. പിഴക്ക് പകരം ഒരു മാസം ബോ‍ധവത്ക്കരണം നടത്താനാണ് തീരുമാനം.

നിയമലംഘകർക്ക് അടുത്ത മാസം 19 വരെ മുന്നറിയിപ്പ് നോട്ടീസാണ് അയക്കുന്നത്. മെയ് 20 മുതൽ പിഴയീടാക്കും. വേണ്ടത്ര ബോധവത്ക്കരണില്ലാതെ പിഴയീടാക്കുന്നവെന്ന പരാതിയെ തുടർന്നാണ് ഒരു മാസം കൂടി ബോധവത്ക്കണം നടത്താൻ തീരുമാനിച്ചത്. ട്രയൽ റണ്‍ നടത്തിയപ്പോള്‍ ഒരു മാസം 95,000 പേർ പ്രതിദിനം നിയമലംഘനം നടത്തുന്നതായി കണ്ടെത്തിയിരുന്നു. വലിയ പിഴ വരുന്നുവെന്ന പ്രചാരണത്തോടെ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ നിയമലംഘകരുടെ എണ്ണം കുറഞ്ഞു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഈ മാസം 17 ന് 450 552  പേരും  18 ന് 42 1001 പേരുമാണ് ഗതാഗത നിയമങ്ങള്‍ ലംഘിച്ചത്. 19 ന് നിയമലംഘകരുടെ എണ്ണം 3974 88 ആയി കുറഞ്ഞു. ഔദ്യോഗിക ഉദ്ഘാടനം ശേഷം എത്ര പേർ ഐഎ ക്യാമറയിൽ കുരുങ്ങിയെന്ന കണക്ക് മോട്ടോർ വാഹനവകുപ്പ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker