അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക് ബോക്സ് വിദേശത്തേക്ക് അയച്ചിട്ടില്ല; ഇന്ത്യയില്‍ പരിശോധിക്കുന്നുവെന്ന് വ്യോമയാന മന്ത്രി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക് ബോക്സ് വിദേശത്തേക്ക് അയച്ചിട്ടില്ല; ഇന്ത്യയില്‍ പരിശോധിക്കുന്നുവെന്ന് വ്യോമയാന മന്ത്രി

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിലെ ബ്ലാക് ബോക്സ് ഇന്ത്യയില്‍ തന്നെയുണ്ടെന്ന് വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു. ബ്ലാക് ബോക്സ് വിദേശത്തേക്ക് അയക്കുമെന്നുമായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ട്. എന്നാല്‍ മന്ത്രി ഈ വാദങ്ങള്‍ തള്ളുകയാണ് വ്യോമയാന മന്ത്രി. എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) ബ്ലാക് ബോക്സ് പരിശോധിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.

ജൂണ്‍ 12നാണ് വിമാനത്തിലുണ്ടായിരുന്ന 241 പേരടക്കം 279 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടം നടന്നത്. ജൂണ്‍ 13നാണ് ബ്ലാക്ക് ബോക്സ് കണ്ടെടുത്തത്. ബ്ലാക്ക് ബോക്സിലെ വിവരങ്ങള്‍ എപ്പോള്‍ കണ്ടെത്തുമെന്ന ചോദ്യത്തിന് പരിശോധ നടന്നുകൊണ്ടിരിക്കുയാണെന്നാണ് മന്ത്രി മറുപടി നല്‍കിയത്.

ബ്ലാക് ബോക്സിന് തകരാര്‍ സംഭവിച്ചതുകൊണ്ട് വിവരശേഖര പ്രക്രിയ പ്രതിസന്ധിയിലാണെന്നും അതിനാല്‍ പരിശോധിക്കുന്നതിനായി വാഷിംഗ്ടണ്‍ ഡിസിയിലെ നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് സേഫ്റ്റി ബോര്‍ഡിലേക്ക് അയക്കുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍.

കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറും ഫ്‌ളൈറ്റ് ഡാറ്റ റെക്കോര്‍ഡറും (എന്നീ രണ്ട് ഡിവൈസുകള്‍) അടങ്ങുന്നതാണ് ബ്ലാക്ക് ബോക്‌സ്. കോക്പിറ്റ് വോയിസ് റെക്കോര്‍ഡറിന് ഒരു വിമാനത്തിന്റെ 25 മണിക്കൂര്‍ വരെയുള്ള കോക്പിറ്റിലെ സംഭാഷണങ്ങള്‍, ശബ്ദങ്ങള്‍, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) മായുള്ള റേഡിയോ കോള്‍ എന്നിവ പകര്‍ത്താന്‍ സാധിക്കും.

എയര്‍ ഇന്ത്യ അക171 ഡ്രീംലൈനര്‍ വിമാനം ജൂണ്‍ 12ന് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് മിനുട്ടുകള്‍ക്കകമാണ് തകര്‍ന്ന് വീണത്. ലണ്ടണിലെ ഗാറ്റ്വിക്കിലേക്ക് പുറപ്പെട്ട വിമാനമാണ് തകര്‍ന്നത്. വിമാനം പതിച്ചത് അഹമ്മദാബാദിലെ മേഘാനി നഗറിലെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News