വിമാനം തകര്‍ന്നു വീണത് ജനവാസ മേഖലയിലേക്ക്; 242 യാത്രക്കാര്‍ക്ക് പുറമേ പ്രദേശവാസികളും ദുരന്തത്തിന് ഇരയായെന്ന് സൂചന;ടേക്ക് ഓഫിനിടെ വിമാനത്തിന്റ പിന്‍ഭാഗം മരത്തില്‍ ഇടിച്ച് അപകടമെന്ന് റിപ്പോര്‍ട്ടുകൾ

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ യാത്രവിമാനം തകര്‍ന്നു വീണുണ്ടായത് വന്‍ ദുരന്തം. അഹമ്മദാബാദ്-ലണ്ടന്‍ എയര്‍ ഇന്ത്യ വിമാനമാണ് തകര്‍ന്നത്. ഇന്ന് ഉച്ചയ്ക്ക് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു ടേക് ഓഫ് ചെയ്യുന്നതിനിടെയാണ് അപകടം.

വിമാനത്തില്‍ 242 യാത്രക്കാരുണ്ടെന്നാണ് വിവരം. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വിമാനത്തിന്റെ പിന്‍ഭാഗം മരത്തില്‍ ഇടിച്ചാണ് അപകടം എന്നാണ് റിപ്പോര്‍ട്ടുകള്‍. വിമാനം പതിച്ചത് ജനവാസ പ്രദേശത്താണ് എന്നാണ് ലഭിക്കുന്ന വിവരം. ഇതോട ദുരന്തത്തിന്റെ വ്യാപ്തി വലുതാകാന്‍ സാധ്യതയുണ്ട്.

അഹമ്മദാബാദ് ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ആളപായം സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. വിമാനത്താവളത്തില്‍നിന്ന് കറുത്ത പുക ഉയരുന്നതിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News