27.4 C
Kottayam
Thursday, June 4, 2026

വിവാഹം, രാഷ്ട്രീയം;അച്ഛനോടുള്ള ചോദ്യങ്ങൾ അവിടെ ചോദിക്കൂ ; മറുപടിയുമായി അഹാന

Must read

കൊച്ചി:അച്ഛന്റെ രാഷ്ട്രീയ നിലപാടുകള്‍ അടിസ്ഥാനമാക്കി കൊണ്ട് തന്നെ വിലയിരുത്തേണ്ട എന്ന് നടി അഹാന കൃഷ്ണ. അച്ഛന്‍ പറഞ്ഞ ചില കാര്യങ്ങളുടെ വിശദീകരണം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ വന്ന് ചോദിക്കുന്നവരുണ്ട് . എന്നാൽ അതിനുള്ള മറുപടി തരേണ്ടത് താനല്ലെന്നും വേണമെങ്കില്‍ അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും അഹാന പറഞ്ഞു.

അച്ഛനമ്മമാരുടെയും മക്കളുടെയും സാമൂഹികമായ വീക്ഷണം ഒരുപോലെ ആകണം എന്നുണ്ടോ? എല്ലാവർക്കും വ്യക്തിപരമായ അഭിപ്രായങ്ങളും നിലപാടുകളുമുണ്ടാകില്ലേ. അച്ഛന്‍ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ ഞങ്ങൾ മക്കളിൽ അടിച്ചേല്‍പ്പിക്കാറില്ല.വ്യത്യസ്ത അഭിപ്രായമുള്ള പ്രശസ്തരും പ്രഗത്ഭരുമായ മറ്റു വ്യക്തികളോടും മക്കളോടും ഇങ്ങനെ പ്രതികരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. 

ഞാന്‍ ഒരു തുടക്കക്കാരിയായതു കൊണ്ടാണോ എന്നോടു മാത്രം ഇങ്ങനെ ചോദിക്കുന്നത് എന്നറിയില്ല. അച്ഛന്‍ പറഞ്ഞ കാര്യങ്ങളുടെ വിശദീകരണം നിങ്ങൾക്ക് വേണമെങ്കില്‍ അദ്ദേഹത്തോടല്ലേ ചോദിക്കേണ്ടത്? ജീവിതത്തില്‍ ഒരു പുതിയ വഴിത്തിരിവ് എന്ന തലക്കെട്ടോടെ അഹാന ചിത്രങ്ങള്‍ പങ്കുവെച്ച ചിത്രങ്ങൾ ചർച്ചയായിരുന്നു.

- Advertisement -

വയലറ്റ് നിറത്തിലുള്ള ഗൗണും അതിന് ഇണങ്ങുന്ന ഡയമണ്ട് ആഭരണങ്ങളും ധരിച്ച് സുന്ദരിയായാണ് അഹാന ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരത്തിന്റെ സോഷ്യല്‍മീഡിയ പോസ്റ്റ് അതിവേഗത്തില്‍ വൈറലായി. അഹാനയുടെ ബ്രൈഡ് റ്റു ബി ചിത്രങ്ങള്‍ കണ്ടതോടെ ആരാധകര്‍ ഞെട്ടി.

- Advertisement -

ഒരു മുന്നറിയിപ്പുമില്ലാതെ പെട്ടന്ന് എന്തിനാണ് അഹാന ബ്രൈഡ് റ്റു ബി ചിത്രങ്ങള്‍ പങ്കുവെച്ചത് എന്നായിരുന്നു പിന്നീട് പ്രേക്ഷകര്‍ക്കുള്ള സംശയം. പലരും അത് കമന്റായി പങ്കുവെക്കുകയും ചെയ്തു. ബ്രൈഡ് റ്റുബി, ഫസ്റ്റ് ലുക്ക്, വെഡ്ഡിങ് ഫോട്ടോഗ്രഫി തുടങ്ങിയ ഹാഷ് ടാഗുകള്‍ പോസ്റ്റില്‍ പങ്കുവെച്ചിരുന്നു.ബ്രൈഡ് റ്റു ബി ബാനറും താരം ധരിച്ചിരുന്നു.

ആദ്യം കമന്റുമായി എത്തിയത് നടിയുടെ ഏറ്റവും ഇളയ സഹോദരി ഹന്‍സികയാണ്. സംശയവും ഞെട്ടലും പ്രകടിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഇമോജികളാണ് കമന്റായി ഹന്‍സിക പോസ്റ്റ് ചെയ്തത്. ഭാഗ്യം… അപ്പോള്‍ നമ്മള്‍ മാത്രമല്ല ഹന്‍സുവും അറിഞ്ഞിട്ടില്ല. അപ്പോള്‍ ഇത് പറ്റിക്കല്‍സ് തന്നെ എന്നാണ് പറയുന്നത്.

അഖിൽ സത്യൻ സംവിധാനം ചെയ്ത പാച്ചുവും അത്ഭുതവിളക്കും ആണ് അഹാനയുടേതായി അവസാനമായി പുറത്തു വന്ന ചിത്രം. ഫഹദ് ഫാസിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ അതിഥി വേഷത്തിൽ ആണ് അഹാന എത്തിയത്.

- Advertisement -

വളരെ അധികം ജനശ്രദ്ധ നേടിയ ചിത്രമായിരുന്നു പാച്ചുവും അത്ഭുതവിളക്കും ചിത്രത്തിൽ അഭിനയിക്കുന്ന സമയത്തുള്ള വളരെ നല്ല അനുഭവങ്ങളും ,പ്രേക്ഷകരുടെ പിന്തുണയ്ക് നന്ദിയും, ചിത്രം വിജയിച്ചതിലുള്ള സന്തോഷവും അഹാന ഇതിനു മുൻപ് പങ്ക് വെച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

Popular this week