EntertainmentKeralaNews

ഗ്ലാമർ ലുക്കിൽ അഹാന,​ സാരി ചിത്രങ്ങൾ വൈറൽ,​ കമന്റുകൾക്ക് മറുപടിയുമായി താരം

കൊച്ചി:ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച യുവനടിയാണ് അഹാന കൃഷ്ണ. നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാറിന്റെ മകളായ അഹാന സോഷ്യൽ മീഡിയയിലും സജീവമാണ്. സോഷ്യൽ മീഡിയയിലെ സൈബർ ആക്രമണങ്ങൾക്ക് വിധേയയാകാറുള്ള അഹാന അതിനൊക്കെ നല്ല ചുട്ടമറുപടിയും നൽകാറുണ്ട്.

ഇപ്പോഴിതാ അഹാന പങ്കുവച്ച ചില ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കിളിപ്പച്ച നിറത്തിലെ സാരിയിൽ ഗ്ലാമറസ് ലുക്കിലാണ് അഹാന എത്തിയത്. സിമ്പിളായിട്ടുള്ള ആഭരണങ്ങളാണ് താരം സാരിക്കൊപ്പം അണിഞ്ഞിരിക്കുന്നത്. സാരിയിൽ വിവിധ ലുക്കിലുള്ള ഒൻപത് ചിത്രങ്ങളാണ് അഹാന പങ്കുവച്ചത്.

ഇതിന് പിന്നാലെ ചിത്രങ്ങളെ അഭിനന്ദിച്ച് നിരവധി പേർ കമന്റിട്ടിരുന്നു. അവയ്ക്ക് സ്നേഹത്തോടെയുള്ള മറുപടിയും അഹാന നൽകി. എന്നാൽ ബോഡിഷെയ്മിംഗ് കമന്റുകളും ചിത്രങ്ങൾക്ക് താഴെ വന്നിട്ടുണ്ട്. എന്നാൽ ഇതിനൊന്നും അഹാന മറുപടി നൽകിയിട്ടില്ല.

സ്റ്റീവ് ലോപ്പസിന് ശേഷം അൽത്താഫ് സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള,​ ടൊവീനോ ചിത്രം ലൂക്ക,​ പതിനെട്ടാം പടി എന്നീ ചിത്രങ്ങളിലും നടി വേഷമിട്ടു. ഷൈൻ ടോം ചാക്കോ നായകാനിയ പ്രശോഭ് വിജയൻ സംവിധാനം ചെയ്ത അടിയാണ് ഏറ്റവും ഒടുവിൽ അഹാനയുടേതായി റിലീസ് ചെയ്തത്.

https://www.instagram.com/p/C3cUcGAvfYQ/?utm_source=ig_web_copy_link
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button