തിരുവനന്തപുരം:നടിയും നടൻ കൃഷ്ണകുമാറിന്റെ മകളുമായ അഹാന കൃഷ്ണയെ കാണുന്നതിന് വേണ്ടിയാണ് താൻ നടന്റെ മരുതൻകുഴിയിലുള്ള വീട്ടിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ചതെന്നാണ് പൊലീസ് അറസ്റ്റ് ചെയ്ത പ്രതി പറയുന്നത്. ശ്രീജിത്ത് എന്നാണ് ആദ്യം പേരു പറഞ്ഞതെങ്കിലും പിന്നീട് മലപ്പുറം കൊണ്ടോട്ടി പുളിക്കല്‍ സ്വദേശിയായ ഫസല്‍-ഉൽ -അക്ബര്‍ ആണെന്ന് പോലീസ് പറയുന്നു
27 കാരനായ ഫസല്‍ ഞായറാഴ്ചയാണ് കൃഷ്ണകുമാറിന്‍റെ ഇരുനില വീടിന്‍റെ ഗേറ്റ് ചാടിക്കടക്കുകയും മകളും ചലച്ചിത്ര താരവുമായ അഹാനയെ കാണണമെന്ന് വാശിപിടിക്കുകയും ചെയ്തത്.മാന്യമായ വസ്ത്രധാരണത്തോടെയാണ് കൃഷ്ണകുമാറിന്‍റെ വീട്ടില്‍ ഫസൽ എത്തിയത്. മൊബൈല്‍ഫോണ്‍ കൈവശം ഉണ്ടായിരുന്നില്ല. അതേസമയം ഇയാള്‍ ഹൈദരാബാദിലും അടുത്തിടെ പോയതായി പോലീസിന് സൂചന ലഭിച്ചു. അവിടെയും ഒരു നടിയെ കാണുന്നതിനാണ് പോയത്എന്ന് പറയുന്നു . എന്നാല്‍ ആരെക്കാണാനാണ് പോയതെന്ന് ഇയാള്‍ വെളിപ്പെടുത്തിയില്ല.
ഇപ്പോഴും കൃഷ്ണകുമാറിന്‍റെ വീട്ടിലെത്തിയത് അഹാനയെ കാണാൻ വേണ്ടി മാത്രമാണ് , അതിനുശേഷം തിരികെ കോട്ടയത്തേക്ക് പോകാനായിരുന്നത്രെ ഫസലിന്‍റെ പ്ലാന്‍. എന്നാല്‍ കോട്ടയത്ത് താന്‍ കാണണമെന്ന് ആഗ്രഹിച്ചിരുന്ന നടിയാരെന്നുള്ള കാര്യവും ഇയാള്‍ പോലീസിനോടു വെളിപ്പെടുത്തിയിട്ടില്ല.
ബിടെക് കാരനായ ഫസലിന്‍റെ വീരകഥകൾ മലപ്പുറത്തുകാർക്ക് സ്ഥിര പരിചയമാണ്. അതിരില്ലാത്ത താരാരാധനയാണ് ഫസലിന്‍റെ പ്രശ്നം. നടിമാരെ ഒന്ന് കാണുന്നതിനായി ഏതറ്റം വരെയും ഫസൽ പോകും. പോലീസ് കസ്റ്റഡിയിലെടുക്കുമ്പോള്‍ ഇയാള്‍ക്ക് യാതൊരു ഭാവഭേദവും ഇല്ലായിരുന്നു . ”അറസ്റ്റുചെയ്യുന്നോ, ചെയ്‌തോളൂ, റിമാന്‍ഡ് ചെയ്യുമോ, ചെയ്‌തോളൂ…” എന്നാണ് ഇയാള്‍ പോലീസിനോടു കൂളായി പറഞ്ഞത്.
ബി.ടെക് യോഗ്യതയുള്ള ആളാണ് ഫസൽ .എന്നാൽ വളരെ ചെറുപ്പം മുതല്‍ ഉള്ള സിനിമാക്കമ്പവും താരാരാധനയും കാരണം ജോലിക്കൊന്നും കാര്യമായി ശ്രമിച്ചിട്ടില്ല . തെന്നിന്ത്യന്‍ നടിമാരെ കാണുക, പരിചയപ്പെടുക എന്നതാണ് ഇയാളുടെ വീക്ക്‌നെസ്. ഇതു സാധിച്ചെടുക്കുന്നതിനായി ഇയാള്‍ എന്തും സഹിക്കും, എന്തു പ്രതിബന്ധങ്ങളെയും അതിജീവിക്കാന്‍ ശ്രമിക്കും.
അടുത്തിടെ ബംഗളൂരുവില്‍ പോയത് തമിഴ്‌നടി ഖുഷ്ബുവിനെ കാണാന്‍ വേണ്ടിയായിരുന്നു മലപ്പുറത്തുനിന്ന് ട്രെയിനിലാണ് ഇയാള്‍ ബംഗളൂരുവില്‍ എത്തിയത് . ഒരുവിധം നടിയുടെ ഗേറ്റുവരെ എത്തി .. എന്നാൽ സുരക്ഷാജീവനക്കാര്‍ ഇയാളെ കഴുത്തിനു പിടിച്ചു പുറത്ത് തള്ളുകയായിരുന്നു
പിതാവ് മരണപ്പെട്ടു, ഇയാള്‍ക്ക് രണ്ടു സഹോദരങ്ങളുണ്ട്. അവര്‍ രണ്ടുപേരും അധ്യാപകരാണ്. കൃഷ്ണകുമാറിന്‍റെ മകളെ നേരത്തെ അറിയുമെന്നാണ് ഫസൽ നല്‍കിയ മൊഴിയെങ്കിലും പോലീസ് ഇതു വിശ്വാസത്തിലെടുത്തിട്ടില്ല. ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഫൈസൽ . എന്നാൽ ഇയാള്‍ ഇത്തരം മീഡിയകളെ ആശ്രയിക്കുന്നത് തെന്നിന്ത്യന്‍ നടിമാരുടെ വിശദവിവരങ്ങള്‍ അറിയാനാണ്വീ ട്ടുകാർക്കൊന്നും വേണ്ടെങ്കിലും ഒരു സുഹൃത് വലയം ഫസലിന് സജീവമായി ഉണ്ടെന്നും ഇവരും ഇത്തരം സിനിമാഭ്രാന്തും താരാരാധനയും കൊണ്ടു നടക്കുന്നവരാണെന്നും ആണ് അറിയാന്‍ സാധിച്ചത് എന്നാണു വട്ടിയൂര്‍ക്കാവ് സി.ഐ എ.എസ് ശാന്തകുമാര്‍ പറയുന്നത്
കൃഷ്ണകുമാറും കുടുംബവും നോക്കി നിൽക്കെയാണ് പ്രതി ആക്രമണ ശ്രമം നടത്തിയത്. സംഭവസമയത്ത് അഹാന കൃഷ്ണ വീട്ടിലുണ്ടായിരുന്നില്ല.പ്രതിയുടെ ബന്ധുക്കളുമായി പൊലീസ് സംസാരിച്ചുവെങ്കിലും ഫസലിനെ ജാമ്യത്തിലിറക്കാനോ ഏറ്റെടുക്കാനോ തങ്ങൾക്ക് താത്പര്യമില്ല എന്നാണ് അവരുടെ നിലപാട്.ഫസലിന് മാനസിക പ്രശ്നങ്ങളുണ്ടോ എന്നും ഇയാൾ ലഹരിക്കടിമയാണോ എന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. നടന്റെ വീടിനു നേരെയുണ്ടായ അതിക്രമ ശ്രമത്തിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളല്ല ഉള്ളതെന്നും പൊലീസ് വ്യക്തമാക്കി