FeaturedHome-bannerKeralaNews

കാർഷിക നിയമ ഭേദഗതിക്ക് സ്റ്റേ; നാലംഗ വിദഗ്ധ സമിതി രൂപീകരിക്കും, സമരം പിൻവലിക്കില്ലെന്ന് കർഷകർ

രാജ്യത്തെങ്ങും വൻ പ്രതിഷേധത്തിനിടയാക്കിയ വിവാദമായ കാർഷിക നിയമങ്ങൾ മരവിപ്പിച്ച് സുപ്രീം കോടതി. വിദഗ്ധ സമിതി രൂപീകരിച്ചു. കാർഷിക നിയമ ഭേദഗതിയെ കുറിച്ച് പഠിക്കാൻ നാലംഗ വിദഗ്ധ സമിതിയെ ആണ് രൂപീകരിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകി കഴിഞ്ഞു.

കർഷകരുടെ പ്രശ്നങ്ങൾ പഠിച്ച്, പരിഹാരം കാണേണ്ടതെങ്ങനെയെന്ന് വ്യക്തമാക്കുന്ന വിശദമായ റിപ്പോർട്ട് സമർപ്പിച്ച ശേഷം അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് സുപ്രീം കോടതി അറിയിച്ചു. കർഷകരുമായും കേന്ദ്ര സർക്കാരുമായി ചർച്ചകൾ നടത്തിയ ശേഷമാകും വിദഗ്ധ സമിതി അന്തിമ റിപ്പോർട്ട് നൽകുക. കാർഷിക നിയമഭേദഗതി ഇപ്പോൾ നടപ്പാക്കരുത് എന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ ഉറച്ച് നിന്നതോടെയാണ് ഭേദഗതിയെ കുറിച്ച് പഠിക്കാൻ വിദഗ്ദ്ധ സമിതിയെന്ന നിർദേശത്തിന് കേന്ദ്ര സർക്കാർ വഴങ്ങിയത്.

കർഷകരുടെ സമരത്തിലും സുപ്രീംകോടതി വ്യക്തമായ നിർദേശം നൽകി. ഇപ്പോൾ സമരം നടത്തുന്ന വേദി മാറ്റണം, മുതിർന്നവരും സ്ത്രീകളും കുട്ടികളും ഈ സമരത്തിൽ നിന്ന് പിന്നോട്ട് പോകണം എന്നിങ്ങനെയാണ് കർഷകരോട് കോടതി മുന്നോട്ട് വെക്കുന്ന നിർദ്ദേശങ്ങൾ. ഇത് കർഷക സമരക്കാരെ അറിയിക്കാൻ അഭിഭാഷകരെ ചുമതലപ്പെടുത്തുകയും ചെയ്‌തു. എന്നാൽ, സമരം പിൻവലിക്കില്ലെന്ന് കർഷകർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button