KeralaNews

എഴുപത്തിയൊന്നാം വയസില്‍ അമ്മയായ സുധർമയുടെ കുഞ്ഞ് പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു

ചേപ്പാട്: എഴുപത്തിയൊന്നുകാരി കൃത്രിമ ഗര്‍ഭധാരണത്തിലൂടെ പ്രസവിച്ച കുഞ്ഞ് പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു. തിങ്കളാഴ്ച വൈകിട്ട് പാല്‍ തൊണ്ടയില്‍ കുടുങ്ങി അസ്വസ്ഥത പ്രകടിപ്പിച്ച കുഞ്ഞിനെ ഉടന്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രാമപുരം എഴുകുളങ്ങര വീട്ടില്‍ റിട്ട. അദ്ധ്യാപികയായ സുധര്‍മ കഴിഞ്ഞ മാര്‍ച്ച്‌ 18നാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിന് തൂക്കവും പ്രതിരോധ ശക്തിയും കുറവായതിനാല്‍ 40 ദിവസം ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. ഏപ്രില്‍ 28നായിരുന്നു ഇവര്‍ കുട്ടിയേയും കൊണ്ട് വീട്ടിലേക്ക് പോയത്.

ഒന്നര വര്‍ഷം മുന്‍പാണ് സുധര്‍മയുടെയും റിട്ട. പൊലീസ് ടെലി കമ്യൂണിക്കേഷന്‍ ഓഫിസര്‍ സുരേന്ദ്രന്റെയും മകന്‍ സുജിത് മരണമടഞ്ഞത്. മുപ്പത്തിയഞ്ച് വയസുകാരനായ സുജിത് സൗദിയില്‍വച്ചായിരുന്നു മരിച്ചത്. ഇതിനെ തുടർന്നായിരുന്നു ഇവർ ഡോക്ടർമാർ എതിർത്തിട്ടും ഒരു കുഞ്ഞിനായി ശ്രമിച്ചതും വിജയിച്ചതും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button