CrimeKeralaNews

കൊച്ചിയിൽ വൃദ്ധനെ മർദ്ദിച്ച് സ്വർണ്ണവും പണവും കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ

കൊച്ചി: ചിറ്റൂർ കോളനിക്കൽ വീട്ടിൽ ലിജി (39), ഇടപ്പള്ളി മരോട്ടിച്ചുവട് എറുക്കാട്ട് പറമ്പിൽ ചന്ദ്രൻ (56), കൂനംതൈ നെരിയങ്ങോട് പറമ്പിൽ പ്രവീൺ (43) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. തൃശൂർ കാതികുടം സ്വദേശി ജോസ് (76)നെയാണ് മർദ്ദിച്ചത്.

ജോസ് ചിറ്റൂർ ലിജിയുടെ ഭർത്താവിൻറെ ഉടമസ്ഥതയിലുള്ള വീട്ടിൽ ഒറ്റയ്ക്ക് വാടകയ്ക്കാണ് താമസിച്ചിരുന്നത്. പുതിയ ബിസിനസ് തുടങ്ങുന്നതിനെക്കുറിച്ച് സംസാരിക്കാമെന്നു പറഞ്ഞാണ് ആലുവ കെ.എസ്.ആർ.ടി.സി സ്റ്റാൻറിന് സമീപത്തുള്ള ഒഴിഞ്ഞ കെട്ടിടത്തിൽ ലിജി ജോസിനെ എത്തിച്ചത്.

തുടർന്ന് ലിജി ഭക്ഷണം വാങ്ങിക്കൊണ്ടുവരാമെന്ന വ്യാജേന പുറത്തേക്ക് പോയി. ഈ സമയം ലിജി പറഞ്ഞുറപ്പിച്ച പ്രകാരം കൊട്ടേഷൻ ഏറ്റെടുത്ത ചന്ദ്രനും, പ്രവീണും ജോസിനെ മർദ്ദിച്ച് അഞ്ചരപവൻറെ മാലയും, മൊബൈൽ ഫോണും, പണവും കവരുകയായിരുന്നു.

ജോസിൻറെ കൈവശം എപ്പോഴും കൂടുതൽ പണമുണ്ടാകുമെന്നും ഇത് തട്ടിയെടുക്കുകയായിരുന്നു ഉദ്ദേശമെന്നും പതിനായിരം രൂപയ്ക്ക് ചന്ദ്രന് ക്വട്ടേഷൻ നൽകിയ ലിജി പോലീസിനോട് പറഞ്ഞു. തുടർന്ന് പ്രതികൾ ഒളിവിൽ പോയി. ലിജിയുടെ മൊബൈൽ ഫോൺ സ്വിച്ചോഫായിരുന്നു.

പോലീസിൻറെ അന്വേഷണത്തിൽ ലിജിയെ ആലുവയിൽ നിന്നും, ചന്ദ്രനേയും പ്രവീണിനേയും ഇടപ്പള്ളിയിൽ നിന്നുമാണ് പിടികൂടിയത്. പ്രത്യേക അന്വേഷണ സംഘത്തിൽ ഡി വൈ എസ് പി പി.പ്രസാദ്, ഇൻസ്പെക്ടർ എം.എം.മഞ്ജുദാസ്, എസ് ഐമാരായ എസ്.എസ്.ശ്രീലാൽ, പി.ടി.ലിജിമോൾ, ജി.എസ്.അരുൺ സി പി ഒ മാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, കെ.എം.മനോജ് തുടങ്ങിയവരാണുണ്ടായിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button