24.6 C
Kottayam
Saturday, June 6, 2026

ലഹരി മരുന്ന് കേസില്‍ വീണ്ടും ട്വിസ്റ്റ്; സി.സി.ടി.വിയില്‍ ഷാരൂഖ് ഖാന്റെ മാനേജറുടെ കാറിന്റെ ദൃശ്യങ്ങള്‍

Must read

മുംബൈ: ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ഉള്‍പ്പെട്ട ലഹരി മരുന്ന് കേസില്‍ പുതിയ വഴിത്തിരിവ്. സാക്ഷി പ്രഭാകര്‍ സെയിലിന്റെ സത്യവാങ്മൂലത്തില്‍ സൂചിപ്പിച്ചിരിക്കുന്ന പ്രകാരം ലോവര്‍ പരേലില്‍ വെച്ച് ഷാരൂഖ് ഖാന്റെ മാനേജര്‍ പൂജ ദദ്ലാനിയുടെ നീല മെഴ്‌സിഡസ് കാറിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ മുംബൈ പോലീസ് കണ്ടെത്തി.

ആഡംബരക്കപ്പലിലെ എന്‍.സി.ബി റെയ്ഡില്‍ ആര്യനെ പിടികൂടിയതിന് പിന്നാലെ ദദ്‌ലാനിയും ഗോസാവിയും ബിസിനസുകാരനാണെന്ന് അവകാശപ്പെടുന്ന സാം ഡിസൂസയും ഒക്ടോബര്‍ 3 ന് ലോവര്‍ പരേലില്‍ വെച്ച് കണ്ടുമുട്ടിയതായി സെയില്‍ അവകാശപ്പെട്ടിരുന്നു. സെയിലിന്റെ ആരോപണത്തെ തുടര്‍ന്ന് പോലീസ് സംഘം പ്രദേശത്തെ 10-15 സി.സി.ടി.വി ദൃശ്യങ്ങള്‍ സ്‌കാന്‍ ചെയ്യുകയും ദദ്ലാനി നീല മെഴ്‌സിഡസും ഗോസാവിയുടെയും ഡിസൂസയുടെയും രണ്ട് ഇന്നോവകളും കണ്ടെത്തി.

ദൃശ്യങ്ങളില്‍, ഒരു സ്ത്രീ സെഡാനില്‍ നിന്ന് ഇറങ്ങി ഗോസാവിയുമായി സംസാരിക്കുന്നതും തുടര്‍ന്ന് ഇരുവരും കാറിലേക്ക് മടങ്ങുന്നതും കാണാം. കുറച്ചു കഴിഞ്ഞപ്പോള്‍ എല്ലാവരും അവരവരുടെ വാഹനങ്ങളില്‍ തിരിച്ചുപോകുന്നുമുണ്ട്. ലോവര്‍ പരേല്‍ മീറ്റിംഗിന് ശേഷം ഗോസാവി തന്റെ വസതിയില്‍ ഇറങ്ങിയെന്നും ടാര്‍ഡിയോയിലെ ഒരു ഹോട്ടലിന് പുറത്ത് നിന്ന് പണം എടുക്കാന്‍ ഗോസാവി സെയിലിനോട് ആവശ്യപ്പെട്ടെന്നും ഒരാള്‍ കാറില്‍ വന്ന് രണ്ട് ബാഗുകള്‍ നല്‍കി, അത് ട്രൈഡന്റ് ഹോട്ടലിലെ ഡിസൂസയുടെ അടുത്തേക്ക് കൊണ്ടുപോയെന്നും സെയില്‍ പറഞ്ഞിരുന്നു.

നേരത്തെ, 25 കോടി രൂപ ആവശ്യപ്പെട്ട് ഗോസാവിയും മറ്റുള്ളവരും ചര്‍ച്ച ചെയ്ത സംഭാഷണം താന്‍ കേട്ടതായും സെയില്‍ അവകാശപ്പെട്ടിരുന്നു. അതില്‍ 8 കോടി രൂപ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയ്ക്ക് നല്‍കിയെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഷാരൂഖ് ഖാന്റെ മാനേജര്‍ പൂജ ദദ്ലാനിയും കേസിലെ സാക്ഷിയായ കെ.പി. ഗോസാവിയും തമ്മില്‍ ഒരു ഇടപാട് നടത്തിയതായിഇടനിലക്കാരനായ സാം ഡിസൂസ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

- Advertisement -

ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്യുന്നത് തടയാന്‍ ഗോസാവി ദദ്‌ലാനിക്ക് സഹായം വാഗ്ദാനം ചെയ്തതായും ആര്യന്‍ ഖാനെ സഹായിക്കാന്‍ എന്ന പേരില്‍ ഗോസാവിക്ക് 50 ലക്ഷം രൂപ പ്രതിഫലം ലഭിച്ചതായി ഡിസൂസ പറഞ്ഞിരുന്നു. എന്നാല്‍ ഈ പണം താന്‍ ഇടപെട്ട് തിരികെ നല്‍കിയതായും ഡിസൂസ പറഞ്ഞിരുന്നു. ഗോസാവി ചതിയനാണെന്ന് തോന്നിയത് കൊണ്ടാണ് പണം തിരികെ കൊടുപ്പിച്ചതെന്നും ഡിസൂസ പറഞ്ഞു. ഈ ‘ഇടപാടില്‍’ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയരക്ടറായ സമീര്‍ വാങ്കഡെയ്ക്ക് പങ്കില്ലെന്നും ഡിസൂസ പറഞ്ഞിരുന്നു.

- Advertisement -

അതേസമയം, പണമിടപാട് സംബന്ധിച്ച കേസ് പ്രത്യേക അന്വേഷണ വിഭാഗം (എസ്.ഐ.ടി)യാണ് അന്വേഷിക്കുന്നത്. ഗോസാവിയുടെ എസ്.യു.വിയില്‍ ‘പൊലീസ്’ എന്ന് എഴുതിയിരിരുന്നതിനാല്‍ എസ്.ഐ.ടി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സാധ്യതയുണ്ട്. ഗോസാവി എന്‍.സി.ബി ഉദ്യോഗസ്ഥനായി ആള്‍മാറാട്ടം നടത്തിയിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കേസില്‍ ദദ്‌ലാനിയുടെ മൊഴി എസ്.ഐ.ടി രേഖപ്പെടുത്തിയേക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

Popular this week