ഗൗതം ഗംഭീറിന് വീണ്ടും വധഭീഷണി

ന്യൂഡല്‍ഹി: ബി.ജെ.പി എം.പിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിന് വീണ്ടും വധഭീഷണി. ഐ.എസ്.ഐ.എസ് കാഷ്മീരിന്റെ പേരില്‍ ഇമെയില്‍ വഴിയാണ് വീണ്ടും വധഭീഷണിയെത്തിയത്. ഒരാഴ്ചയ്ക്കിടെ ഗംഭിറിനു നേരെയുണ്ടാകുന്ന മൂന്നാമത്തെ ഭീഷണിയാണിത്.

നേരത്തേ, ചൊവ്വാഴ്ച രാത്രി 9.32നാണു ഗംഭീറിന്റെ ഔദ്യോഗിക ഇ-മെയില്‍ വിലാസത്തില്‍ ഭീഷണിസന്ദേശം എത്തിയത്. ”നിങ്ങളെയും നിങ്ങളുടെ കുടുംബാംഗങ്ങളെയും ഞങ്ങള്‍ കൊലപ്പെടുത്താന്‍ പോകുന്നു” എന്നാണു സന്ദേശത്തില്‍ പറഞ്ഞിരുന്നത്.

പിന്നാലെ ഗംഭീറിന്റെ രാജേന്ദ്ര നഗറിലെ വീട്ടില്‍ ഡല്‍ഹി പോലീസ് സുരക്ഷ ശക്തിപ്പെടുത്തിയിരുന്നു. വധഭീഷണിയില്‍ ഡല്‍ഹി പോലീസ് അന്വേഷണം തുടങ്ങി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News