News
കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി; കുഴഞ്ഞ് വീണ് മരിച്ച തൃശൂര്‍ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു
തൃശൂര്‍: കേരളത്തില്‍ കൊവിഡ് രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ജൂലൈ അഞ്ചിന് കുഴഞ്ഞ് വീണ് മരിച്ച തൃശ്ശൂരിലെ അരിമ്പൂര്‍ സ്വദേശി വത്സലയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്.
പോസ്റ്റ്‌മോര്‍ട്ടത്തിന് മുന്‍പെടുത്ത സാമ്പിളിന്റെ ഫലമാണ് പോസിറ്റീവായത്. എന്നാല്‍ ഫലം വരുന്നതിന് മുമ്പ് ഇവരുടെ മൃതദേഹം സംസ്‌കരിച്ചതിനാല്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചില്ല.
കൊവിഡ് സ്ഥിരീകരിച്ച കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ ഉണ്ടായിരുന്ന ബസില്‍ വത്സലയുടെ മകള്‍ യാത്ര ചെയ്തിരുന്നു. മകള്‍ക്ക് ഇതുവരെ ലക്ഷണങ്ങള്‍ ഒന്നു കാണിച്ചിട്ടില്ല. എന്നാല്‍ ഇവരില്‍ നിന്നാകാം വത്സലക്ക് രോഗം പിടിപെട്ടതെന്നാണ് നിഗമനം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News