മലപ്പുറം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി മൊയ്തുപ്പ(82)ആണ് മരിച്ചത്. ഇതോടെ ഇന്ന് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം മൂന്നായി. കാരക്കാമല സ്വദേശി മൊയ്തു (59), വട്ടപ്പറമ്പ് ചെട്ടിക്കുളം മുളന്താന്‍ എം.ഡി ദേവസി(75) എന്നിവരാണ് ഇന്ന് മരിച്ച മറ്റു രണ്ടു പേർ
മൊയ്തു മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ദേവസി കളമശേരി മെഡിക്കല്‍ കോളജിലും ചികിത്സയിലായിരിന്നു. ജൂലൈ 25 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദേവസിക്ക് പ്രമേഹവും രക്തസമ്മര്‍ദവും ഉണ്ടായിരുന്നു.
വയനാട് കാരക്കാമല സ്വദേശി മൊയ്തു, എറണാകുളം വട്ടപ്പറമ്പ് സ്വദേശി എം.ഡി. ദേവസി എന്നിവരുടെ മരണമാണ് ചൊവ്വാഴ്ച രാവിലെ റിപ്പോര്‍ട്ട് ചെയ്തത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News