24.1 C
Kottayam
Sunday, June 7, 2026

അരുകൊലകള്‍ക്കുശേഷം ഗ്യാസ് സിലിണ്ടർ തുറന്നിട്ടു, അഫാന്‍ ലക്ഷ്യമിട്ടത് വന്‍ സ്‌ഫോടനമോ?

Must read

തിരുവനന്തപുരം: വെഞ്ഞാറമൂട് കൊലപാതക പരമ്പരയിൽ പുറത്തുവരുന്ന ഓരോ വിവരങ്ങളും ഞെട്ടിപ്പിക്കുന്നത്. ആറു പേരെ കൊലപ്പെടുത്തിയെന്ന യുവാവിന്റെ വെളിപ്പെടുത്തലിൽ കേരളമാകെ നടുക്കുകയാണ്. സ്വന്തം വീട്ടിലെ കൊലകൾ ചെയ്തശേഷം ​ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടശേഷമാണ് പ്രതി സ്റ്റേഷനിലേക്ക് എത്തിയത് എന്നാണ് പോലീസ് പറയുന്നത്.

ഇയാൾ എലിവിഷം കഴിച്ചിരുന്നു എന്നും അറിയുന്നു. കൊല്ലപ്പെട്ട ഉമ്മൂമ്മയോട് ദിവസങ്ങൾക്ക് മുൻപ് ഇയാൾ ആഭരണം ആവശ്യപ്പെട്ടിരുന്നതായും അത് നൽകാഞ്ഞത് പ്രതിയെ പ്രകോപിതനാക്കിയിരുന്നു എന്നുമാണ് വിവരം. അതേസമയം, കൊല്ലപ്പെട്ട അഫാന്റെ കാമുകിയായ യുവതിയെ രണ്ടുദിവസമായി കാണാനില്ലായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.

- Advertisement -

വെഞ്ഞാറമൂട് പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട പേരുമല പേരാവൂർ സ്വദേശി അഫാൻ വൈകീട്ട് 6.20-നാണ് സ്റ്റേഷനിൽ എത്തിയത്. ഇയാൾ നൽകിയ വിവരമനുസരിച്ച് സ്വന്തം വീട്ടിൽ അനിയനെയും പെൺസുഹൃത്തിനെയും മരിച്ച നിലയിൽ കണ്ടെത്തി. മാതാവിനെ ഗുരുതരമായി പരിക്കേറ്റ നിലയിലും കണ്ടെത്തി. ഇവരെ ഉടനെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം. പിന്നീടാണ് മറ്റു രണ്ട് വീടുകളിലുമായി മൂന്നു പേരെ കൂടി കൊലപ്പെടുത്തിയതായി കണ്ടെത്തിയത്. വൈകീട്ട് നാലു മണിയോടെയാണ് ഇയാൾ ഈ ക്രൂരകൃത്യം നടത്തിയതെന്നു കരുതുന്നു.

- Advertisement -

അഫാന്റെ വീട്ടിലുണ്ടായിരുന്ന പെണ്‍കുട്ടി എവിടെയുള്ള ആളാണെന്ന് നാട്ടുകാര്‍ക്കോ മറ്റ് ബന്ധുക്കള്‍ക്കോ വിവരങ്ങളില്ല. ഇക്കാര്യത്തില്‍ പോലീസും അന്വേഷിക്കുകയാണ്. ഈ കുട്ടിയെ കണ്ടിട്ടില്ല എന്നാണ് സമീപവാസികള്‍ പറയുന്നു. വെഞ്ഞാറമൂട് തന്നെയുള്ള ആളാണ് പെണ്‍കുട്ടിയെന്നാണ് വിവരം. രാവിലെ ട്യൂഷനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഈ കുട്ടി പിന്നീട് വീട്ടില്‍ തിരിച്ചെത്തിയില്ല. കൊല്ലത്ത് ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നയാളാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

കൊച്ചിയിൽ യുവതികളെ സംഘം ചേർന്നു മർദിച്ച സംഭവം; പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ

കൊച്ചി: ലൈംഗികചേഷ്ട കാണിച്ചതും കമന്റടിച്ചതും ചോദ്യം ചെയ്ത 2 യുവതികളെ സംഘം ചേർന്നു മർദിച്ചവശരാക്കി വസ്ത്രം വലിച്ചുകീറിയ സംഭവത്തിലെ പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ. പാലക്കാട് ചെറുപ്പുളശ്ശേരിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. 3...

സി പി.എം- ബി.ജെ.പി ഡീൽ എന്ന ആരോപണത്തിൽ വ്യക്തത വേണം, കോൺഗ്രസ് നേതൃത്വത്തിന് കത്തു നൽകി സി.പി.എം ; ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൽ കടുത്ത നിലപാടുമായി സിപിഎം. സിപിഎം-ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണത്തിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കത്തെഴുതി. വിഷയത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ഇന്ത്യ സഖ്യത്തിന്റെ...

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

Popular this week