27.6 C
Kottayam
Sunday, June 7, 2026

റൊണാള്‍ഡോക്ക് പിന്നാലെ മെസിയും സൗദിയിലേക്ക്‌?വമ്പന്‍ ഓഫര്‍ മുന്നോട്ടുവെച്ച് സൗദി ക്ലബ്ബ്

Must read

റിയാദ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിന്നാലെ ലിയോണൽ മെസിയെയും സ്വന്തമാക്കാൻ സൗദി അറേബ്യൻ ക്ലബ് രംഗത്ത്. അൽ ഹിലാൽ ക്ലബാണ് മെസിയെ സ്വന്തമാക്കാൻ ശ്രമിക്കുന്നത്. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം നൽകിയാണ് സൗദി അറേബ്യൻ ക്ലബ് അൽ നസ്ർ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയത്. 200 മില്യണ്‍ യൂറോ(1775 കോടി രൂപ) ആണ് അല്‍ നസ്ര്‍ റൊണാള്‍ഡോക്ക് നല്‍കുന്ന വാര്‍ഷിക പ്രതിഫലം. രണ്ടരവര്‍ഷത്തേക്കാണ് റൊണാള്‍ഡോയുമായി അല്‍ നസ്ര്‍ കരാറൊപ്പിട്ടിരിക്കുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡുമായി തെറ്റിപ്പിരഞ്ഞ റൊണാൾഡോയെ സ്വന്തമാക്കാൻ മറ്റ് യൂറോപ്യൻ ക്ലബുകൾ രംഗത്തെത്താതിരുന്നതാണ് അൽ നസ്റിന് കാര്യങ്ങൾ എളുപ്പമാക്കിയത്. ഇതോടെ സൗദി ലീഗിൽ അൽ നസ്റിന്‍റെ ചിരവൈരികളായ അൽ ഹിലാൽ അർജന്‍റൈൻ നായകൻ ലിയോണൽ മെസിയെ സ്വന്തമാക്കാനുളള നീക്കങ്ങൾ ശക്തമാക്കി.

279 മില്യണ്‍ യൂറോ(ഏകദേശം 2445 കോടി രൂപ) ആണ് അൽ ഹിലാൽ മെസിക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. ലോകഫുട്ബോളിലെ ഏറ്റവും ഉയർന്ന പ്രതിഫലമാണിത്. പി എസ് ജി താരമായ മെസിയുടെ നിലവിലെ കരാർ വരുന്ന ജൂണിൽ അവസാനിക്കും. കരാർ നീട്ടാനുള്ള പി എസ് ജിയുടെ ഓഫറിനോട് മെസി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതും അൽ ഹിലാലിന് പ്രതീക്ഷ നൽകുന്നുണ്ട്.

സൗദി ടൂറിസത്തിന്‍റെ ബ്രാന്‍ അംബാസഡര്‍ കൂടിയാണ് മെസിയിപ്പോള്‍. ഖത്തർ ലോകകപ്പിൽ കിരീടം നേടിയതോടെ ഫുട്ബോൾ കരിയറിൽ സാധ്യമായ നേട്ടങ്ങളെല്ലാം മെസി സ്വന്തമാക്കിക്കഴിഞ്ഞു. ഇതുകൊണ്ടുതന്നെ വമ്പന്‍ ഓഫർ മെസി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അൽ ഹിലാൽ. റൊണാൾഡോയ്ക്ക് പിന്നാലെ മെസി കൂടി എത്തിയാൽ സൗദി ലീഗ് പുതിയ തലത്തിലേക്ക് ഉയരുമെന്നുറപ്പാണ്. മെസിയെ തിരികെയെത്തിക്കാന്‍ ബാഴ്സലോണയും ശ്രമം നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകളെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.

- Advertisement -

അതേസമയം, ലോകകപ്പിനുശേഷം ആദ്യമായി പി എസ് ജി കുപ്പായത്തില്‍ ഇറങ്ങിയ മത്സരത്തില്‍ ആങ്കേഴ്സിനെതിരെ മെസി ഗോള്‍ നേടിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

Popular this week