24.6 C
Kottayam
Friday, June 5, 2026

ഇ ഡിക്ക് പിന്നാലെ കെജ്‍രിവാളിനെ ലക്ഷ്യമിട്ട് സിബിഐയും; കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കും

Must read

ഡൽഹി: മദ്യനയ അഴിമതി കേസിൽ അരവിന്ദ് കെജ്‍രിവാളിനെ പ്രതിയാക്കാൻ സിബിഐയുടെയും ശ്രമം. ഇഡിയെ ഉടൻ തന്നെ സിബിഐ ബന്ധപ്പെട്ടേക്കും. ചോദ്യം ചെയ്യൽ അടക്കമുള്ള നടപടിയിലേക്ക് കടക്കാനാണ് സിബിഐ നീക്കം. ഇ ഡി കസ്റ്റഡി കാലാവധി അവസാനിക്കുമ്പോൾ കോടതിയെ സമീപിച്ച് കെജ്‍രിവാളിനെ കസ്റ്റഡിയിൽ വാങ്ങാനാണ് സിബിഐ നീക്കം.

ഏറ്റവും ശക്തമായ തെളിവുകൾ കയ്യിലുണ്ടെന്നാണ് സിബിഐയുടെ വാദം. പലതവണ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും ഡൽഹി മുഖ്യമന്ത്രി അന്വേഷണത്തോട് സഹകരിച്ചില്ലെന്നും സിബിഐ വാദിക്കുന്നു.

സിബിഐ കൂടി രം​ഗത്തെത്തുന്നതോടെ അരവിന്ദ് കെജ്‍രിവാളിനെതിരെ നിയമകുരുക്ക് ശക്തമാകും. ഇ ഡി കസ്റ്റഡിയിലെടുത്ത എല്ലാവരും സിബിഐയുടെ പ്രതി പട്ടികയിലുമുണ്ട്. അതിനാൽ കൂടുതൽ നേതാക്കൾ മദ്യനയ കേസിൽ നിയമകുരുക്കിൽ പെടുമെന്നാണ് സൂചന. അതിനിടെ ഡൽഹിയിലെ ആം ആദ്മി പാർട്ടിയുടെ പ്രതിഷേധം കടുക്കുകയാണ്. കെജ്‍രിവാളിന്റെ അറസ്റ്റിന് പിന്നാലെയാണ് പ്രവർത്തകർ പ്രതിഷേധം കടുപ്പിച്ചത്. ആം ആദ്മി പ്രവർത്തകർക്കൊപ്പം ഇൻഡ്യ മുന്നണിയിലെ പ്രധാന നേതാക്കളും പ്രതിഷേധത്തിൽ അണിചേരും.

ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുഴുവൻ പണവും ലഭിച്ചത് ബിജെപിക്കെന്ന് വിദ്യാഭ്യാസ മന്ത്രി അതിഷി മര്‍ലേന ആരോപിച്ചു. കേസിലെ മാപ്പുസാക്ഷി ശരത് ചന്ദ്ര റെഡ്ഡി 34 കോടി രൂപയാണ് നൽകിയത്. ഇലക്ടറല്‍ ബോണ്ട് വഴിയാണ് ശരത് ചന്ദ്ര റെഡ്ഡി ബിജെപിക്ക് പണം നൽകിയത്. പണം വാങ്ങിയ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയെ അറസ്റ്റ് ചെയ്യണമെന്നും അതിഷി ആരോപിച്ചു.

- Advertisement -

മദ്യനയ അഴിമതിക്കേസിൽ കെജ്‍രിവാളിന്റെ ഹർജി കോടതിയിൽ പരി​ഗണനയിലാണ്. ഈ സമയത്ത് തിരക്കുപിടിച്ച് കെജ്‍രിവാളിനെ അറസ്റ്റ് ചെയ്തത് ഇലക്ടറൽ ബോണ്ടിലെ വിവരങ്ങൾ പുറത്തുവരുമെന്ന ബിജെപിയുടെ ഭയമാണെന്ന് ആം ആദ്മി ആരോപിക്കുന്നു. ഇഡി മാപ്പുസാക്ഷിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പാര്‍ട്ടി ഉയര്‍ത്തുന്നത്.

- Advertisement -

കേസിൽ പ്രതിയായ ശരത് ചന്ദ്ര റെഡ്ഡി പിന്നീട് മാപ്പുസാക്ഷിയായെന്നും ഇയാളുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് അരവിന്ദ് കെജ്‍രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതെന്നും ഡൽഹി മന്ത്രി അതിഷി മർലേന ആരോപിച്ചു. മദ്യനയക്കേസിൽ പണം യഥാർത്ഥത്തിൽ ഇലക്ടറൽ ബോണ്ടുകൾ വഴി ബിജെപിക്കാണ് ലഭിച്ചതെന്നും അതിഷി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week